HomeTHE ARTERIASEQUEL 50 FEEDBACK ISSUEജിഷ്ണു കെ. എസ്

ജിഷ്ണു കെ. എസ്

Published on

spot_imgspot_img

ജിഷ്ണു കെ. എസ്

അമ്പതാം ലക്കത്തിലേക്ക് കടക്കുന്ന ആത്മ ഓൺലൈനിൻ്റെ ദി ആർട്ടേരിയയ്ക്കും അതിൻ്റെ എഡിറ്റോറിയൽ സംഘാംഗങ്ങൾക്കും, ടെക്നിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്കും, മനോഹരമായ ഇല്യുട്രേഷനുകൾ വരയ്ക്കുന്നവർക്കും ആശംസകൾ.

നമ്മുടെ ഭാഷയിൽ നിലവിൽ സൗജന്യ വരിസംഖ്യയുള്ള വളരെ ചുരുക്കം വെബ്ബ് മാഗസിനുകൾ / പോർട്ടലുകൾ മാത്രമാണ് സജീവമായിട്ടുള്ളത്. അതിൽ തന്നെ ഉള്ളടക്കത്തിലും സാങ്കേതിക പരമായിട്ടും മികവുള്ള രണ്ട് വെബ്ബ് പോർട്ടലുകളിൽ ഒന്നാണ് ആത്മ ഓൺലൈനിൻ്റെ ദ ആർട്ടേരിയെന്ന് ഞാൻ കരുതുന്നു. വളരെ മനോഹരമായ ലേഔട്ടിൽ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഫോട്ടോസ്റ്റോറി, തുടങ്ങി കലാ-സാഹിത്യ സംബന്ധമായ വിഭവങ്ങൾ വായനക്കാരിലേക്ക് ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർ കഴിഞ്ഞ അമ്പത് ലക്കങ്ങളിലായി എത്തിച്ചത് വളരെ സൂക്ഷ്മതയുള്ള കലാ-സാംസ്കാരിക പ്രവർത്തനമായി ഞാൻ കരുതുന്നു . ഇനിയും ഇക്കൂട്ടർ തങ്ങളുടെ ജാഗ്രതയുള്ള ഈ സംസ്കാരിക ഇടപെടൽ നമ്മുടെ ഇടയിൽ തുടരുമെന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. അതിനവർക്ക് സാധിക്കട്ടെ.

ദി ആർട്ടേരിയയുടെ വിഭവ സവിശേഷതയിൽ എന്നെ ആകർഷിച്ച മൂന്ന് ഘടകങ്ങളിൽ ഒന്ന് അവർ മലനാട്ടിലെ വിവിധ ഗോത്രഭാഷകളിലുള്ള കവിതകൾ കണ്ടെത്തി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ്. മറ്റു ചിലത് ഫോട്ടോഗ്രാഫുകളിലൂടെ കഥ പറയുന്ന ‘ഫോട്ടോസ്റ്റോറി’യും, കുട്ടികളുടെ രചനകളും, അവർ വരച്ച ചിത്രങ്ങളും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകൃതമായ ലക്കവുമാണ് (ലക്കം 23).

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എൻ്റെ കവിതകൾക്ക് ദി ആർട്ടേരിയ മൂന്നു തവണ ഇടം തന്നുവെന്നത് ഈ അവസരത്തിൽ വളരെ സന്തോഷത്തോടെ ഓർക്കുന്നു. ഈ മൂന്ന് കവിതകൾക്കും അത്യാവശ്യം നല്ല ആഴമുള്ള വായനയും വിമർശനവും വായനക്കാരിൽ നിന്നും എനിയ്ക്ക് കിട്ടുകയും ചെയ്തു.

ഈ ചേർത്തു പിടിക്കലിന് എഡിറ്റോറിയൽ ബോർഡിലുള്ളവരോട് സ്നേഹം പങ്കിടുന്നു.

ആശംസകൾ!!

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this