പ്രണയബലി

0
263

കവിത
ഡോ. കെ. എസ്. കൃഷ്ണകുമാർ
ചിത്രീകരണം : ഷിജു കോളിക്കണ്ടി

ഇത്തവണ
ഞാനായിരുന്നു
ബലിയാട്.

സഞ്ചാരങ്ങളുടെ കാട്ടിലൂടെ
ഇലയനക്കത്തിനിടയിൽ
ഒരു നനവ് കണ്ടു
ഇഷ്ടമായി.
പിന്നെ, ഒരേ ഓർമ്മ
മിഴി നിറയെ പാട്ടുകൾ
ബോധം മറഞ്ഞ്
പ്രണയം മാത്രം.

രാത്രിയിലും
ഇറങ്ങി നടക്കും
ഹൃദയം പൊട്ടുംവരെ
തനിച്ചിരിക്കും.

എല്ലാം വെറുതെ.
കഥ തീരുമ്പോഴേക്കും
എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ
ഒരു ബലിക്കളം.

ഇനി ജനിക്കുമ്പോൾ
ആ ഗ്രന്ഥിയുണ്ടാകരുത്
പറ്റിക്കപ്പെടുമ്പോഴും
വീണ്ടും വീണ്ടും അടിമപ്പെടുന്നതിന്റെ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here