മാവിലൻതുളു കവിത
ധന്യ വേങ്ങച്ചേരി
ചിത്രീകരണം : സുബേഷ് പത്മനാഭൻ
ലപ്പണപ്പോ മെന് ത്തേയ്യ്ക്ക് രീ
ഒറ്റഗൊഞ്ചി കൂട്ട്ട്
മുട്ടെ ചൊലിത്ത് പ്റത്ത് ക്ണ
കുഞ്ഞുഗളെനി കാപ്പ്ക്ണൊരപ്പേ.
കജക്ക്ട്ട്
മഞ്ചള് കുടിത്ത് ജിക്ക്ണ
കപ്പക്കായ്ത്ത മണം
തിരിതാ ലപ്പും ണ്ട്
നിരീത്ത്ക്
ചളി പുതെത്ത്ക്ണ പട്ടട്ട്
തൂ പുർക്ക്ക്ണ മഗൈ
അപ്പെനി ലെത്ത്ക്
കപ്പെക്കായ് ബെയ്ത്ത്ക്.
ലെപ്പല് കേണാൻ്റെ
ബഞ്ചി മുട്ട്ക്ണ മിരെ
മണ്ണ്ട്ട് ഉപ്പിലി കയ്ത്ത്
ചൂട്ടാട്ത്ത തെറൂട്ട്
കാപ്പ്ത് നിൻ്റിപ്പ്ക്ണ്.
കുഞ്ഞി മർക്കള ലപ്പ്ക്ണ്.
അലിതലിത് കാറ്റ്ത്ത
കയ്യ്ട്ട് കുടുങ്ക്ത്
തുക്കിയെ പോക്ക്ണൊഞ്ചി
കൂറ്റകള് .
പരിഭാഷ
കൂറ്റ്
വിളിച്ചപ്പോ മിണ്ടുന്നേയില്ല
ഒറ്റയ്ക്കൊരു കൂട്ടിൽ
മുട്ട വിരിഞ്ഞ് പറന്ന് പോയ
മക്കളെ കാക്കുന്നൊരമ്മ.
മങ്ങണത്തിൽ
മഞ്ഞളിട്ട് വെച്ച
പപ്പായയുടെ മണമറിഞ്ഞാൽ
ഉണരുമെന്നു കരുതി.
തണുപ്പ് പുതച്ച വീട്ടിൽ
തീ പുകയ്ക്കുന്ന മകൻ
അമ്മയെ വിളിക്കുന്നു
പപ്പായ വെന്തിരിക്കുന്നു.
വിളി കേൾക്കാതെ
വയറ് തൊടുന്ന മുലകൾ
മണ്ണിൽ പടം കൊഴിച്ച്
ചുടുകാടിൻ്റെ വഴിയിൽ
കാത്ത് നിൽക്കുന്നു.
മകൻ പിന്നെയും വിളിക്കുന്നു.
അലിഞ്ഞലിഞ്ഞ് കാറ്റിൻ്റെ
കൈയ്യിൽ കുടുങ്ങി
ദേശാടനത്തിന്
പോയൊരൊച്ചകൾ.
…
ധന്യ വേങ്ങച്ചേരി
കാസറഗോഡ് ജില്ലയിൽ തായന്നൂർ -വേങ്ങച്ചേരി സ്വദേശം
ആനുകാലികങ്ങളിൽ മലയാളത്തിലും, ഗോത്രഭാഷയിലും കവിത എഴുതുന്നു. ദേശാഭിമാനി, മാധ്യമം ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, പടവുകൾ, എഴുത്ത്, എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.