ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങള്‍ക്ക് എഫ് ഐ പി ദേശീയപുരസ്‌കാരം

0
561

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും മാസികാവിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് കേരളക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

സമ്പൂര്‍ണ്ണ ഹിമാലയ പര്യടനം, വാഴ്ത്തുപാട്ടില്ലാതെ, റാപ്പണ്‍സല്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍, ദി ഐവറി ത്രോണ്‍, ക്ലാസിക് മലബാര്‍ റെസിപ്പി, കൂപശാസ്ത്ര പ്രകാശിക, സഹ്യഹൃദയം, മഥുരാപുരി എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം.

ജനറല്‍പ്രാദേശികഭാഷ(മലയാളം) വിഭാഗത്തില്‍ അനിത പ്രതാപ് രചിച്ച വാഴ്ത്തുപാട്ടില്ലാത എന്ന കൃതി ഒന്നാം സ്ഥാനവും, എം.കെ. രാമചന്ദ്രന്‍ എഡിറ്റ് ചെയ്ത സമ്പൂര്‍ണ്ണ ഹിമാലയ പര്യടനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ബാലസാഹിത്യ വിഭാഗത്തില്‍ (പ്രാദേശിക ഭാഷമലയാളം) റാപ്പണ്‍സല്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍ എന്ന കൃതിയും ടെക്സ്റ്റ് ബുക്ക് റഫറന്‍സ് (പ്രാദേശിക ഭാഷമലയാളം) വിഭാഗത്തില്‍ മനു എസ്. പിള്ളയുടെ ദി ഐവറി ത്രോണും രണ്ടാം സ്ഥാനം നേടി. ശാസ്ത്ര സാങ്കേതിക വൈദ്യശാസ്ത്ര ഗ്രന്ഥ വിഭാഗത്തില്‍ ഫൈസ മൂസയുടെ ക്ലാസിക് മലബാര്‍ റെസിപ്പീസ് സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നേടി. ശാസ്ത്രസാങ്കേതികവൈദ്യശാസ്ത്ര ഗ്രന്ഥ വിഭാഗത്തില്‍ (പ്രാദേശികഭാഷമലയാളം) ഡോ. സേതുമാധവന്‍ കോയിത്തട്ട രചിച്ച കൂപശാസ്ത്ര പ്രകാശിക രണ്ടാം സ്ഥാനവും, കവര്‍ ജാക്‌സ്( പ്രാദേശികഭാഷമലയാളം) വിഭാഗത്തില്‍ സുഗതകുമാരിയുടെ സഹ്യഹൃദയം രണ്ടാം സ്ഥാനം നേടി. ജേണലുകളുടെ വിഭാഗത്തില്‍(പ്രാദേശിക ഭാഷമലയാളം) 2018 ജൂലൈ ലക്കത്തിലെ എമര്‍ജിങ് കേരളക്ക് രണ്ടാം സ്ഥാനവും ഡിജിറ്റല്‍ പ്രിന്റിങ് വിഭാഗത്തില്‍( പ്രാദേശികഭാഷ മലയാളം) കുലപതി കെ.എം മുന്‍ഷി രചിച്ച മഥുരാപുരി ഒന്നാം സ്ഥാനവും നേടി.

ഓഗസ്റ്റ് 30ന് ദില്ലിയിലെ പ്രഗതി മൈതാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here