Homeനാടകംപ്രഥമ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണ പുരസ്കാരം അരങ്ങാടത്ത് വിജയന്

പ്രഥമ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണ പുരസ്കാരം അരങ്ങാടത്ത് വിജയന്

Published on

spot_img

ചേമഞ്ചേരി: പ്രശസ്ത നാടകനടനും സംവിധായകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഒന്നാം ചരമവാർഷികം ഫിബ്രവരി 7 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. പൂക്കാട് കലാലയം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ, അഭയം ചേമഞ്ചേരി, നന്മ, തുവ്വക്കോട് എൽ.പി സ്കൂൾ, സീനിയർ സിറ്റിസൺ ഫോറം എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ച അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ. അരനൂറ്റാണ്ടിലേറെയായി നാടകവേദിയിൽ നിറഞ്ഞു നിൽക്കുന്ന പ്രശസ്ത നാടക നടൻ അരങ്ങാടത്ത് വിജയന് പ്രഥമ ദാമു കാഞ്ഞിലശ്ശേരി പുരസ്കാരം ചടങ്ങിൽവെച്ച് സമർപ്പിക്കും.

അഭയം സ്പെഷ്യൽ സ്കൂളിലെ കലാപ്രതിഭ അബ്ദുള്ള സഫ് വാന് ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഉപഹാരം സമ്മാനിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. യു.കെ. രാഘവൻ അനുസ്മരണഭാഷണവും നന്മ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തലും നിര്‍വഹിക്കും. പൂക്കാട് കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി പ്രശസ്തിപത്രവും കെ.എസ്.എസ്.പി.യു. ബ്ലോക്ക് സെക്രട്ടറി ടി.പി. രാഘവൻ കേഷ് അവാർഡും സമർപ്പിക്കും. അഭയം കലാപ്രതിഭക്കുള്ള ഉപഹാരം പൂക്കാട് കലാലയം ജനറൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ സമ്മാനിക്കും. അനുസ്മരണ സമ്മേളനത്തിൽ കെ. ഭാസ്കരൻ , ഇ. ഗംഗാധരൻ നായർ, എം.സി. മമ്മദ് കോയ, കെ. ശ്രീനിവാസൻ , സി. അജയൻ, ശങ്കരൻ അവിണേരി, വാസു കുനിയിൽ, എൻ.വി.സദാനന്ദൻ, മാടഞ്ചേരി സത്യനാഥൻ, എൻ.കെ.കെ. മാരാർ, കെ. രാജഗോപാലൻ എന്നിവർ സംസാരിക്കും. തുടർന്ന് പൂക്കാട് കലാലയം നാടക ഗാനസന്ധ്യ അവതരിപ്പിക്കും.

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this