കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഫെബ്രുവരി ആറുമുതല്‍ പത്തുവരെ കാഞ്ഞങ്ങാട് നെഹ്‌റൂകോളേജില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 160 കോളേജുകളില്‍ നിന്നായി നാലായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ഫെബ്രുവരി 6,7 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും 8, 9,10 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
കവിതാലാപനം, പ്രസംഗം, ഓയില്‍ പെയിന്റിംഗ്, കൊളാഷ്, കവിതാ രചന, പ്രബന്ധ രചന, ചെറുകഥാ രചന, ക്വിസ്, ഫോട്ടോഗ്രാഫി, ക്ലേ മോഡലിംഗ് തുടങ്ങിയവയാണ് ആദ്യ ദിന ഇനങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://knrutykalotsavam.com/