Close

0
231

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Close
Director: Lucas Dhont
Year: 2022
Language: French, Dutch

പതിമൂന്ന് വയസ്സുള്ള രണ്ട് ബാലന്മാരാണ് ലിയോയും റെമിയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. അടുത്ത കാലത്തൊന്നും ഒരു ഇളക്കവും തട്ടാനിടയുണ്ടെന്ന് ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള അത്രയും ഗാഢമായ സൗഹൃദം. ഊണും ഉറക്കവും കളിയും സ്‌കൂളില്‍ പോക്കും വരവുമൊക്കെ ഒരുമിച്ചുതന്നെ. റെമിയുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് ലിയോ. അങ്ങനെയിരിക്കെയാണ് ഇരുവരും പുതിയ സ്‌കൂളിലെത്തുന്നത്. അവിടെ റെമിക്കും ലിയോക്കും ചില പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നു. അവരുടെ സൗഹൃദത്തെ ചില സുഹൃത്തുക്കള്‍ പ്രണയമായി തെറ്റിദ്ധരിക്കുകയും അതിനെക്കുറിച്ചവരോട് ചോദിക്കുകയും ചെയ്യുന്നു. ഈ സംഭവം റെമിയെ അത്ര ബാധിക്കുന്നില്ലെങ്കിലും ലിയോയില്‍ കോംപ്ലക്‌സ് ഉണ്ടാകുന്നു. അനന്തരഫലമായി റെമിയില്‍ നിന്നും മനപൂര്‍വമായി ലിയോ അകലം പാലിക്കുന്നു. തന്റെ ആത്മസുഹൃത്തിന്റെ പ്രശ്‌നമെന്താണെന്ന് മനസിലാക്കാനും അവനോട് വീണ്ടും അടുക്കാനും റെമി വളരെയധികം ശ്രമിക്കുന്നുവെങ്കിലും തീര്‍ത്തും തണുത്ത പ്രതികരണമാണ് ലിയോയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കാര്യങ്ങളുടെ ഈ പോക്ക് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സംഭവത്തിലേക്ക് കൊണ്ടെത്തിക്കുന്നു. തുടര്‍ന്നങ്ങോട്ട് സിനിമയിലെ കഥാപാത്രങ്ങളുടെ അതിനോടുള്ള പ്രതികരണങ്ങളും സമവായങ്ങളുമൊക്കെയായി മുന്നോട്ടുപോകുന്നു. ലൈംഗിക സങ്കീര്‍ണതകള്‍ പ്രമേയമാക്കി മുമ്പും സിനിമ ചെയ്തിട്ടുള്ള ലൂക്കാസ് ദോണ്ട് ആണ് ക്ലോസ് സംവിധാനം ചെയ്തത്. വളരെ വിഷാദാത്മകവും അസ്വസ്ഥതയുളവാക്കുന്നതുമാണ് ഈ സിനിമയുടെ കഥാഗതി. സൗഹൃദത്തിന്റെ പല നിര്‍വചനങ്ങള്‍, വിഷാദം, മാനസിക സങ്കീര്‍ണതകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലോസ് ചര്‍ച്ച ചെയ്യുന്നു. കാന്‍ അടക്കമുള്ള മേളകളില്‍ സിനിമ പ്രശംസ നേടി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here