Homeചിത്രകലചിണ്ടപ്പെരുവണ്ണാൻ: മുയ്യം

ചിണ്ടപ്പെരുവണ്ണാൻ: മുയ്യം

Published on

spot_img

 മിഥുൻകുമാർ 

പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ  പടിക്കൽ വളപ്പിൽ  ചെയ്യി – മണിയറ കോരപ്പെരുവണ്ണാൻ  ദമ്പതികളുടെ മകനായി 1924 ൽ മുയ്യത്ത് ജനനം. വടക്കേ മലബാറിലെ ചുഴലിസ്വരൂപത്തിലെ കനലാടിമാരിലെ മാണിക്യകല്ല്. അത്രയേറെ തേജസ്സ് നിറഞ്ഞതായിരുന്നു അദ്ദേഹം കെട്ടിയാടിയ ദെെവങ്ങളെല്ലാം. ഒരു മനുഷ്യായുസ്സ് മുഴുവൻ തെയ്യത്തിനുവേണ്ടി ആത്മസമർപ്പണം ചെയ്ത പ്രഗത്ഭനായ തെയ്യക്കാരൻ.

ചിണ്ടപ്പെരുവണ്ണാന്‍റെ തെയ്യപ്പെരുമ ഇന്നും വാനോളം ഉയർന്നു നിൽക്കുന്നു. കത്തിച്ചുവെച്ച കൊടിയിലയ്ക്കൊപ്പം മെഴുകുതിരി പോലെ ഉരുകി തീരുകയായിരുന്നു അദ്ദേഹം. വരവിളിച്ച് ഇറങ്ങിവന്ന ഓരോ ദെെവവും അത്രയേറെ നിർവൃതിയോടെയാണ് അദ്ദേഹത്തിന്റെ ശരീരം വിട്ട് ഇറങ്ങിപ്പോയത്. ചിണ്ടപ്പെരുവണ്ണാൻ എന്ന പേര് ഉച്ചരിച്ചാൽ വാലറ്റത്ത് ഇളംകോലം എന്ന പദംകൂടിയുണ്ടാകും. അത്രയേറെ പ്രശസ്തമാണ് അദ്ദേഹത്തിന്‍റെ ഇളംകോലം(മരക്കലത്തിൽ). ചിണ്ടപ്പെരുവണ്ണാന്‍റെ ഇളംകോലത്തെ വെല്ലാൻ ഇനിയൊരു തെയ്യക്കാരൻ ഉദിച്ചു വരേണ്ടതുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്.

കാപ്പോത്ത് കാവിലെ ഇളകോലം ഇന്നും തെയ്യപ്രേമികളുടെ മനസ്സിൽ സുവർണ്ണലിപികളാൽ കൊത്തിവെച്ചിട്ടുണ്ട്. മൂണ്ടേരി വയൽ തിറയിൽ നാട്ടുപരദേവതയായി നിറഞ്ഞാടി  മുള്ളു മുരിക്കും ചവിട്ടിതാണ്ടി കനകപ്പൊടിയെറിഞ്ഞ് വസൂരി അകറ്റിയത് പകൽ വെളിച്ചംപോലെ പച്ചയായ യഥാർത്ഥ്യം. വിക്രാനന്തപുരത്തെ  പൂതാടി മലകിടാരൻ ദെെവത്തെ വർഷങ്ങളോളം അദ്ദേഹം കെട്ടിയാടി. കൂടാതെ ബാലി, കതിവനൂർ വീരൻ, തായ്പരദേവത, അന്തിത്തിറ, വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ വേറെയും അനവധി തെയ്യങ്ങൾ. 1978 ൽ നടന്ന  മുയ്യം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിൽ ഒരു നിയോഗമെന്നപോലെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയാനും ഭാഗ്യം കെെവന്നു, സംവത്സരങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു പെരുങ്കളിയാട്ടത്തിനു മുയ്യം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സാക്ഷ്യം വഹിച്ചപ്പോൾ തിരുമുടിയണിയാൻ അതേ സൗഭാഗ്യം ദൈവാനുഗ്രഹത്താൽ തന്‍റെ ചെറുമകൻ രതീഷ് പെരുവണ്ണാനും ലഭിച്ചു.

കോടല്ലൂർ ഇല്ലത്ത് നിന്നാണ് അദ്ദേഹം പെരുവണ്ണാൻ ആയി ആചാരപ്പട്ടത്. എൺപത്തിയഞ്ചാം വയസ്സുവരെ തളരാത്ത ശരീരവും മനസ്സുമായി തെയ്യം കെട്ടിയാടി.
മക്കൾ ചിണ്ടപ്പെരുവണ്ണാൻ, പ്രേമൻ, കാർത്ത്യായനി, മനോഹരൻ, സുധ, സുമ.

വാർധക്യം ശരീരം കീഴടക്കിയെങ്കിലും തൊണ്ണൂറ്റി നാലാം വയസ്സിലും മുയ്യത്തെ തറവാട്ടിലെ ചാരുകസേരയിൽ ഇരുന്ന് കാണാൻ വരുന്നവരെ വാത്സല്യം നിറഞ്ഞ ചെറുപുഞ്ചിരിയോടെ അദ്ദേഹം സ്വീകരിക്കും. ഒരു ജീവിതം മുഴുവൻ തെയ്യത്തിനുവേണ്ടി സമർപ്പിച്ച ഈ മഹാനുഭാവന് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് കർഷകതൊഴിലാളി പെൻഷനാണെന്നത് ഒരു വിരോധാഭാസമത്രെ. തെയ്യം മേഖലയിലെ എക്കാലത്തേയും പ്രതിഭാധനന്മാരുടെ ഗണത്തിൽപ്പെട്ട ഈ സർവ്വാദരണീയനായ അനുഷ്ഠാന പ്രതിഭയെ ആദരിക്കാനോ സഹായിക്കുവാനോ ഫോക് ലോർ അക്കാദമിയോ മറ്റ് സർക്കാർ സംവിധാനങ്ങളോ ഇതുവരെ തയ്യാറായിട്ടില്ലെന്നത് നിർഭാഗ്യകരവും പ്രതിഷേധാത്മകവുമാണ്.

കാലങ്ങളോളം ദൈവസ്വരൂപമായി സമൂഹമനസ്സിന് ശാന്തിയും സമാധാനവും പകരാൻ കഴിഞ്ഞതിലുളള ചാരിതാർത്ഥ്യം മാത്രം കൈമുതലായുളള ഈ വന്ദ്യ വയോധിക പ്രതിഭയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം…

(കടപ്പാട്: ഓലച്ചൂട്ട് )

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...