Homeസാഹിത്യം

സാഹിത്യം

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

നവകവികളുടെ രചനാസമാഹാരം പ്രസിദ്ധീകരിക്കുന്നു

ഗ്രീന്‍ബുക്‌സ് നവ എഴുത്തുകാര്‍ക്കായി ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മികച്ച രചനകളെയും കവികളെയും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കവിയുടെയും ഒരു കവിത വീതം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ...

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

‘ആറങ്ങോട്ടുകര പോസ്റ്റ്’ പ്രകാശനത്തിന്

പാലക്കാട്: ആറങ്ങോട്ടുകര കനവ് നാടകപ്പുരയില്‍ വെച്ച് ബിപിനുവിന്റെ 'ആറങ്ങോട്ടുകര പോസ്റ്റ്' പ്രകാശിതമാവുന്നു. നവംബര്‍ 10ന് വൈകിട്ട് 6 മണിയ്ക്ക് പ്രൊഫ. സാറാ ജോസഫ് വി.കെ ശ്രീരാമന് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കും....

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

KLF: മനം നിറച്ചു ഖവാലി, ഔദ്യോഗിക ഉൽഘാടനം വൈകിട്ട്

കോഴിക്കോട്: കേരളാ സാഹിത്യലോസവത്തിനു ഖവാലിയോട് കൂടി തുടക്കം. മെഹ്ഫിൽ ഇ സമ എന്ന ദൽഹി ആസ്ഥാനമായുള്ള സൂഫി ഹിന്ദുസ്ഥാനി സംഗീത സംഘം ആണ് നിറഞ്ഞ സദസ്സിനു മുന്നിൽ ഖവാലി അവതരിപ്പിച്ചു മനം നിറച്ചത്....

ബഷീറെ, നാരായണിയാണെടോ…

അൻസിഫ് അബുബഷീറെ, നാരായണിയാണെടോ. നമ്മൾ തടാകങ്ങൾ കുഴിച്ചിട്ട ജയിൽക്കരകൾക്കും രാജ്യസ്നേഹത്തിന്റെ കറ പിടിച്ചു തുരുമ്പിച്ച മതിലുകൾക്കും അവരുടെ വേദ പുസ്തകങ്ങൾക്കു മപ്പുറെ വരകളില്ലാത്ത നമുക്കത്രപോലും ഒരു രാജ്യമായി തോന്നിയിട്ടില്ലാത്ത ഇൗ നഗരത്തിന്റെ പരിധികളിൽ ഇപ്പോഴും നാരായണി ഉണ്ടെടോ..ബഷീറെ, നമ്മൾ കുഴിച്ചിട്ട തടാകക്കരകളിൽ ആണികളിലേക്ക്‌ ചാഞ്ഞു പോയ നമ്മുടെ ചുമരുകളിൽ നമ്മുടെ രണ്ട് കൂവലുകൾക്കിടയിലൂടെ പുറപ്പെട്ട് പോയ ഒരു വാക്കിന്റെ പിന്നാലെ അവരിപ്പോഴും നാരായണിയെ തേടി നടക്കുന്നുണ്ടെടോബഷീറെ, കറ പിടിച്ച മതിലുകളിലിപ്പോഴും കല്ലിച്ചു കിടക്കുന്നുണ്ട് ഞാനോ നീയോ ആദ്യം വെടിയേറ്റ് മരിക്കുക എന്ന ചോദ്യങ്ങൾ ഞാനായിരിക്കും അല്ല ഞാനായിരിക്കും എന്ന ഉത്തരങ്ങളും.ബഷീറേ വിളിക്കുമ്പോൾ ഒന്ന് വിളി...

ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്.

അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ...

ധബോൽക്കർ ഗ്രന്ഥാലയം ഉദ്ഘാടനവും ചെറുകഥാ മത്സരവും

കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂരിൽ ധബോൽക്കർ ഗ്രന്ഥാലയം 2018 മെയ് 28-ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ യുവസമിതിയും ധബോൽക്കർ ഗ്രന്ഥാലയവും സംയുക്തമായി ഓൺലൈൻ ചെറുകഥാ മത്സരം...
spot_imgspot_img