ആത്മ എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു

0
677

കോഴിക്കോട്‌ ആത്മ ദി ക്രീയേറ്റിവ്‌ ലാബ്‌ സംഘടിപ്പിച്ച പഞ്ചദിന എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു. ശില്പശാലയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സുനില്‍ തിരുവങ്ങൂര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മെയ് 9 ന് ആരംഭിച്ച ശിൽപശാലയിൽ ന്യൂസ്‌, ഫീച്ചർ, കണ്ടന്റ് റൈറ്റിങ്, അക്കാദമിക് റൈറ്റിങ്, ബിസിനസ് റൈറ്റിങ്, സ്ക്രിപ്റ്റ്, സ്ക്രീൻ പ്ലേ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ഇന്ററാക്ടീവ് സെഷനുകളും നടന്നു.

ഭാനുപ്രകാശ് (ആഡ് ഫിലിം മെയ്ക്കർ), സക്കറിയ (സിനിമ സംവിധായകൻ – തിരക്കഥാകൃത്ത്, ‘സുഡാനി ഫ്രം നൈജീരിയ’), കെ.എഫ്‌ ജോർജ്ജ് (റിട്ട.അസി. എഡിറ്റർ, മലയാള മനോരമ), അഞ്ജലി ചന്ദ്രൻ (ബ്ലോഗ്ഗർ, സംരംഭക), ശിവദാസ് പൊയിൽക്കാവ് (നാടകകൃത്ത്, സംവിധായകൻ), അരുൺ തോമസ് (ഫ്രീലാൻസ് ജേർണലിസ്റ്), നസ്‌റുള്ള വാഴക്കാട്‌ (അസി ലക്ച്ചറർ, സാഫി കോളേജ്‌ ) തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്ത്‌ സംസാരിച്ചു.

സമാപന ദിനമായ മെയ് 13ന് ബിസിനസ്‌ റൈറ്റിംഗ്‌ സെഷനിൽ ആത്മ ഓൺലൈൻ എഡിറ്റർ ബിലാൽ ശിബിലി, കൾച്ചറൽ & സ്പോർട്സ്‌ ജേർണലിസം സെഷനിൽ സ്പോർട്സ് ലേഖകൻ എൻ.കെ അജ്മൽ എന്നിവർ സംസാരിച്ചു. വൈകിട്ട് സുനിൽ തിരുവങ്ങൂരിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറി.

ആത്മ ഡയറക്റ്റർ സുജീഷ്‌ സുരേന്ദ്രൻ, ആർട്ട്‌ ഡയറക്റ്റർ സുബേഷ്‌ പത്മനാഭൻ, സൂര്യ സുകൃതം, സുർജിത്ത്‌ സുരേന്ദ്രൻ, അമൃതേഷ് പൂന്തുരുത്തി എന്നിവർ സംബന്ധിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here