Homeസാഹിത്യം

സാഹിത്യം

ശേഷക്രിയകളൊന്നുമില്ലാതെ

സോമൻ പൂക്കാട്എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിന്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരന്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിന്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും...

ഒറ്റ

അപര്‍ണ എംവല്ലാത്തൊരങ്കലാപ്പാണ് രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍ ഒറ്റയ്ക്കെണീക്കല്‍,           അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട് എത്ര അകലേയ്ക്ക് നോക്കിയാലും ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ഭയപ്പെടുത്താനെങ്കിലും ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും.     ലോകത്തിലെ സകലമാന വിഴുപ്പുകളും എനിക്കു സമ്മാനിച്ച പ്രണയത്തേ...

തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ

രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന മുത്തശ്ശിയുടെ പല്ല് ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ ആരും ശ്രദ്ധിച്ചിരുന്നേയില്ല (അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം, കൃത്യമായി പറഞ്ഞാൽ മുറുക്കാൻപെട്ടി കളവുപോയതിന്റെ തലേന്ന്, ഇളയമ്മാമന്റെ മുറിയിലെ സെറാമിക് പാൽഗ്ലാസ്സ് നിലത്തുവീണത് കേട്ട്, മുത്തശ്ശിയുടെ മുറിയിൽ കൈതപ്പാ കുടഞ്ഞെഴുന്നേറ്റ് വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം, എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട് ഒറ്റമുറിയിരുട്ടിലേക്ക് മിണ്ടാതെ... അനങ്ങാതെ... എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും വൃത്തിയോടെ...

‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്

തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

ആശ്വാസവുമായി റീഡ് വിത്ത് ലവ്..

പ്രളയദുരിതം അനുഭവിച്ച ജനതയെ സഹായിക്കാനും ആശ്വാസവാനും സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും തങ്ങളാലാവും വിധം  പ്രവർത്തിച്ചു വരുന്നു. ജീവൻ നഷ്ടപ്പെടുത്തിയവർ, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയവർ, തങ്ങളുടെ കടയിലെ മുഴുവൻ സാധനങ്ങളും...

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

ബുദ്ധനാവണം നിങ്ങൾ

മുഹമ്മദ് സഫ്വാൻഒരു നഗരം നിശബ്ദമാക്കപ്പെടുന്നു..പടക്കോപ്പണിഞ്ഞ അദ്യശ്യ കാവൽക്കാർ നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ് വാക്കുകൾ ചോര തുപ്പുന്നു. തെരുവിൽ മനുഷ്യൻ ചിതറിത്തെറിച്ചു കിടക്കുമ്പോൾ ഭയം വ്യാധിയായി പടരുന്നു.മൗനം അലങ്കാരമാകുമ്പോൾ ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.ബുദ്ധന്റെ ചിരിയിലുണ്ട് ഒരു നിശബ്ദത; സംഹാരത്തിന്റെ പ്രതീകം.കറുത്ത രാവുദിച്ചു വരുമ്പോൾ ചെറുത്തു നില്പിന്റെ ശബ്ദം ഒച്ചയില്ലാതെ കത്തിയമരുമ്പോൾ ബുദ്ധനാവണം നിങ്ങൾ; വധശിക്ഷക്കു...

ചിന്തയുടെ തീവെളിച്ചം, എം.എൻ വിജയന്റെ ജന്മദിനം

നിധിന്‍.വി.എന്‍“നടപ്പാതയിലൂടെ നടക്കുന്നവരുടെ വിചാരം ബസ്സൊന്നും അവരുടെ ശരീരത്തില്‍ കയറില്ല എന്നാണ്. എന്നാല്‍ ആദ്യം റോഡില്‍ കൂടി നടക്കുന്നവരുടെ മേല്‍ ബസ്സ് കയറ്റിയിട്ട് വഴിയോരത്ത് കൂടി നടക്കുന്നവരുടെ മേലും കയറ്റാം എന്നുള്ളതാണ് ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രം....

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.
spot_imgspot_img