Homeസാഹിത്യം
സാഹിത്യം
ആൽത്തണൽ
സ്മിത ഒറ്റക്കൽപാതവക്കിലെ
അരയാൽ വിജനത
ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും
ദേശാടനക്കിളി
തിരിച്ചറിവിൽ
പരാതികളുടെ കൊടും ചൂടിലും
കൃഷ്ണവേണുവിൽ
ലയിച്ചിരുന്നു.....
ഒരിക്കലും പരിഭവിക്കാത്ത
ആലിലക്കാറ്റ് രുചിച്ച്
യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം
ജഢാരൂപ വേരിൽ
നിശബ്ദം താങ്ങി വെച്ച
യാത്രികൻ.....
സങ്കടങ്ങൾ
ബോധി തണലിൽ വച്ച്
പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ
വച്ച് ഒറ്റപ്പെട്ടവൻ
അരയാൽ ചുറ്റിൽ
ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ
വസന്തങ്ങൾക്ക് ആൽത്തറ
തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും
ഭൂമിയും മത്സരിക്കുമ്പോൾ
അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട്
അതികായകനായി
അരയാൽ.....ജീർണതകൾ...
രാത്രികൾ പനിക്കുമ്പോൾ
കവിത
ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ
ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട്
അവിടെ,
നനഞ്ഞ തുണിയുമായി
ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും
മധ്യവയസിൽ എത്തിയ
ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം
ചേർന്നു കിടക്കുന്ന കണവന്റെ
ചിഹ്നം വിളികൾക്ക്
കാതു കൊടുത്ത അതെ മനസിന് പ്രായം
ഇരുപത് തികയാറായി
അതുകൊണ്ടാകാം
പത്തു തികയാത്ത മകന്റെ
മടുപ്പിൽ അവൾക്ക്...
ചില്ലു റാന്തൽ
ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ.
പുതുമയേതുമില്ല.
കണ്ടു പഴകിയത്.
ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ
തുടച്ചു മിനുക്കിയെടുത്തത്.
തിളങ്ങുന്നതല്ല.
പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ.
നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ,
ഓർമ്മകൾ.
കൂര ചോർന്നൊലിച്ചപ്പോഴൊക്കെ
മാറ്റി...
കാഴ്ച്ചപ്പൊതികൾ
സൂര്യ സുകൃതംഓടുന്നുണ്ട്,
ഒരുപാട്.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്..
എന്റെ കിതപ്പുകളിൽ
നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന
എന്റെ വാശികളിൽ
നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ
എന്റെ കാൽവേഗത്തിൽ
നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ പരാതികൾ
തുടലു പൊട്ടിച്ചോടി വന്ന്
നിന്നെ കടിക്കുന്നു.
ഒട്ടും സഹതാപമില്ലാതെ
കുരയ്ക്കുന്നു.കൊതിയുടെ ഉമിനീരൊലിപ്പിച്ച്
വീണ്ടും നിർത്താതെ ഓട്ടം.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ...
തെരുവ്
കവിത
അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട
തെരുവ്
ഒരു പ്രതിഷേധ
പ്രകടനത്തിന്
കൊതിക്കുന്നു..
ആർത്ത് വിളിച്ച
മുദ്രാവാക്യത്തിന്റെ
ഓർമയെ പിന്തുടർന്ന്
ഒരു ആംബുലൻസ്
ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ
സീബ്രാ വരകളെ
മായ്ച് കളയാൻ
പണിപ്പെട്ട്
തോൽക്കുന്നു...ചെളിയിൽ
പട്ടികൾ
"മാഗ്നകാർട്ട"
എന്നെഴുതുന്നു..
സ്വാതന്ത്ര്യത്തിന്റെ
വലിയ ഉടമ്പടിയിലേക്ക്
പട്ടിവാൽ നീളുന്നു..വിശപ്പ്
മുൻപില്ലാത്ത വിധം
കീഴ്പ്പെടുത്തുമ്പോഴും
ഏറു കൊള്ളാത്ത
ദിനങ്ങളെന്ന്
പട്ടിരോമങ്ങൾ
അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട
തെരുവ്
അടച്ചു പൂട്ടിയ ബഹളത്തെ
ചേർത്ത് പിടിച്ച്
വിലപിക്കുന്നു...കച്ചവടക്കാർ
യാത്രക്കാർ
ലോറിക്കാർ
ചുമട്ടുകാർ
പിച്ചക്കാർ
മീൻകാർ
കുതികാൽ വെട്ടുകാർ
പാട്ട്കാർ
പ്രതിഷേധക്കാർ
പോലീസുകാർ
നായ്ക്കൾ
കാക്കകൾ
എലികൾ
പൂച്ചകൾ...തെരുവ് വിലപിക്കുന്നു
വരൂ
എന്നെ
വിലപേശി
വിൽക്കൂ...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
എന്റെ നാമത്തിൽ
എം. ജീവേഷ്
പോകാൻ പറയൂ
ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്.
ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ..
വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്,
അതെന്റെ കുഞ്ഞിന്റെയോ
അമ്മയുടെയോ നെഞ്ചിലേക്കു തന്നെ
ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും
ഇടിച്ചു നിരത്താനായി
തയ്യാറാക്കിയ ബുൾഡോസർ
എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ
ചരിത്രത്തിലുള്ള...
കോട്ടയം പുഷ്പനാഥ് അന്തരിച്ചു
മലയാളത്തില്‍ അപസര്‍പ്പക നോവലുകള്‍ക്ക് ജനപ്രിയ മുഖം നല്‍കിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍ സലീം പുഷ്പനാഥ്...
ഓർത്ത് തോൽക്കുമ്പോൾ
അജേഷ് നല്ലാഞ്ചി
കിണറ് മണ്ണ് മണക്കുന്ന
കാറ്റാണ്
മരിപ്പ് കാണാൻ
ആദ്യമെത്തിയിട്ടുണ്ടാവുക
കൈതപ്പായയിൽ പൊതിഞ്ഞ
രണ്ട് കാലുകളാണ്
അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന്
തേഞ്ഞും കറുത്തും പോയ
നാലുകാൽ ബെഞ്ചിലാണ്
തോറ്റു പോയൊരു മനുഷ്യൻ
വശങ്ങളിലേക്ക്
വീണുപോവുമോ എന്ന മട്ടിൽ
വിറങ്ങലിച്ചു കിടന്നത്ചാപ്പയിൽ തൂങ്ങിയ
കയറിന്റെയറ്റത്ത്
കാക്കപ്പൊന്നിന്റെ
തിളക്കമുണ്ടായിരുന്നു..കറുത്ത ട്രൗസർ ധരിച്ച
ഉറക്കച്ചടവുള്ള
ഒരു കുട്ടി
ആരുടെ കൈകളാണ്
തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ
ഒരു ദൂരക്കാഴ്ച്ചയ്ക്ക്
കൊതിച്ച് നിൽപ്പുണ്ടായിരുന്നുപിന്നീടൊരു
സ്വപ്നത്തിൽ പോലും
വന്ന്...
നാല് ഗാന്ധി കവിതകൾ
ഗാന്ധി / കെ.വി ജ്യോതിഷ്റ കൊണ്ട് വരച്ചു തുടങ്ങിയ
ചിത്രത്തിൽ നിന്നും
ക്ഷ വരപ്പിച്ചവനെ കണ്ട്
ഗാന്ധി ക്രുദ്ധനായ്!കടലറ്റം നീണ്ടു കിടക്കുന്ന
ക്യാൻവാസിൽ ഗുഹാമുഖത്തി
ലേക്കൊരുവഴി......ചിത്രങ്ങളിൽ കോറിയിട്ട
ഗാന്ധി സ്വപ്നങ്ങളിൽ
നിന്നും രാജ്യം പിടഞ്ഞ്
വീഴുന്നത് കണ്ടായിരിക്കണം
ആശംസകൾ
സ്വീകരിക്കാതെ
തെരുവിൽ കൊല്ലപ്പെട്ടവന്റെ
ചോരക്കറയുടെ "റ "യിൽ
വടികുത്തി നിന്നത്_______________________________ആരാണ് ഗാന്ധി?...
2019-ലെ ജിനേഷ് മടപ്പള്ളി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
2019-ലെ ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല....


