കണ്ണൂർ സർവകലാശാല
ഇംഗ്ലീഷ് വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രകാശനവും, കവിയരങ്ങും രാവിലെ പതിനൊന്ന് മണിക്ക് നടക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ വീരാൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പസിലെ സെമിനാർ ഹാളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ സാഹിറ റഹ്മാൻ, വിമീഷ് മണിയൂർ, പ്രശോഭ് രാജ്, അശ്വനി ആർ ജീവൻ എന്നിവർ പങ്കെടുക്കും.