Homeസാഹിത്യം

സാഹിത്യം

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

ഗുരുസമക്ഷം

നിയാസ് ബക്കർഅരുതരുത് കരയരുത് കാരിരുമ്പാവുക. പിഴച്ചതാർക്കെന്നറിയില്ല കാലത്തിനോ കാലക്കേടിലാക്കുമീ ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ ഒളിച്ചു നിന്നും അസ്ത്രവിദ്യ പഠിച്ചൊരു ഏകലവ്യനും ഒരു പെരുവിരലല്ലോ ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ വിദ്യ അർത്ഥിക്കും പെൺകുരുന്നു ഞാൻ നൽകുന്നു ഗുരുദക്ഷിണയായ് എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത് കാരിരുമ്പാവുക. കാലചക്രം...

രണ്ട് കവിതകള്‍

ആര്‍ഷ കബനിഅടയാളംഎന്റെ നാവികാ, നീ വരുമ്പോൾ ഞാനീ കരക്കടയാളമായ് - കടലിനെ കൊടിനാട്ടും.കൊളുത്ത്നമ്മൾ ചുംബിച്ചതുപോലെയാവില്ല - അവർ ചുംബിച്ചിട്ടുണ്ടാവുക. നമ്മൾ പ്രണയിച്ചതു പോലെയാവില്ല അവർ പ്രണയിച്ചിട്ടുണ്ടാവുക. നമ്മൾ പരസ്പരം പാകമായതു പോലെയാവില്ല അവർ പാകപ്പെട്ടിട്ടുണ്ടാവുക. മെരുങ്ങാതെ ഓർമ്മയുടെ ഉറക്കുള്ളിൽ ചിറക് കുടഞ്ഞ് നമ്മുടെ ജനനേന്ദ്രിയങ്ങൾ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...

പ്രൊഫ ബി സുജാത ദേവി അന്തരിച്ചു

സാഹിത്യകാരിയും അധ്യാപികയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു. എസ് യു ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കവിയത്രി സുഗതകുമാരിയുടെ സഹോദരികൂടിയായ പ്രൊഫ ബി സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള...

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്. ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌കാരം.എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

കാലം കതിർപ്പിച്ച തീ നാമ്പുകൾ

(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന  കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്.  ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...
spot_imgspot_img