Homeസാഹിത്യം
സാഹിത്യം
(കവിത)
തെൽമ ഗോപാൽപ്രണയം
ഇന്നലെ കണ്ണുനിറച്ചു
കൊണ്ട് ഓടിപ്പോയി.
ഒരു കൊച്ചു
ബാലികയെപ്പോലെ.
മുഷിഞ്ഞ ഉടുപ്പും
കീറിയ പാദരക്ഷയുമുള്ള
ഒരു കൊച്ചുബാലിക.
ശരിയാണ്
ഞാൻ സ്വാർത്ഥനായിരുന്നു.
പരിചരിക്കാഞ്ഞത്
എന്റെ തെറ്റ്.
എന്നാലും
നീയില്ലെങ്കിൽ
വിധിയുടെ പൊള്ളുന്ന
വെയിലിൽ
വാടിക്കരിഞ്ഞു പോവില്ലേ?
തിരിച്ചു തരില്ലേ
നിന്റെ മന്ദഹാസത്തിന്റെ
ശീതളഛായ
കെ പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്
മലപ്പുറം: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് കെ പി രാമനുണ്ണിക്ക് പുരസ്‌കാരം. അദ്ദേഹം രചിച്ച ദൈവത്തിന്റെ പുസ്തകത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും...
ഫസ്ഫരി സ്മാരക അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്
ഫിനിക്സ് ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ് മാഗസിനായി ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ് മാഗസിൻ അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്. മലയാളം സർവ്വകലാശാല 2016-17 അധ്യയന വർഷം പുറത്തിറക്കിയ "കുട്ട്യോനെ അലാഴിക്ക് പോണ്ടാട്ടാ...
യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാമത്സരം
കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ 2019 ജനുവരി അവസാനവാരം കണ്ണൂരില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാരചനാമത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച നോവലിന് 50,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും....
രാക്കാറ്റ്
ഹസ്ന യഹ്‌യരാത്രിയുടെ ഈ ശാന്തത
എപ്പോഴും എന്നെ മോഹിപ്പിക്കുന്നു.രാപളുങ്കിൻ
തുള്ളികൾ
കണ്ണുകളിൽ
ചുംബിക്കുന്നു.എന്റെ ഹൃദയത്തിൽ
നിന്റെ നിലാവ്
പരക്കുന്നു.പ്രണയം പറയുമ്പോൾ
നീ വിളിക്കുന്ന
ആ പേര്
എന്റെ പുസ്തത്തിൽ
നക്ഷത്രങ്ങൾ
എഴുതുന്നു.പാരുറങ്ങുന്നേരം
നിന്നിലേക്ക്
ഒരിടവഴി
തുറക്കുന്നു.രാപ്പൂക്കൾ
പരവതാനി
വിരിച്ചതിലൂടെ
എന്നെ നടത്തുന്നു.നിന്നിലേക്ക്
ഞാനിതാ
അതിലൂടൊഴുകി
വരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
തൊണ്ടിമുതൽ
അനുരാഗ് എടച്ചേരിഎപ്പോഴും കല പില കൂട്ടിയിരുന്ന
ഇരുട്ടിനെ ഭയമായിരുന്ന
അമ്മയുടെ കൂട്ടില്ലാതെ ഉറങ്ങാതിരിക്കുന്ന
ആ 2 -ക്ലാസ്കാരൻ
അവൻ അന്ന് ഒന്നും മിണ്ടാതെ സന്ധ്യാ നേരത്ത് ഒറ്റക്ക്
ഇറങ്ങി പോയി.കുപ്പി ഭരണിയിൽ ഇട്ടു വച്ച 10 രൂപ കട്ടെടുത്തെന്ന കുറ്റത്തിന്...
മലക്കാരി അരുൾ ചെയ്തത്
വായന
തുഷാര പ്രമോദ്
ഫേസ്‌ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ...
ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്. ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...


