ഹസ്ന യഹ്‌യ
രാത്രിയുടെ ഈ ശാന്തത
എപ്പോഴും എന്നെ മോഹിപ്പിക്കുന്നു.
രാപളുങ്കിൻ
തുള്ളികൾ
കണ്ണുകളിൽ
ചുംബിക്കുന്നു.
എന്റെ ഹൃദയത്തിൽ
നിന്റെ നിലാവ്
പരക്കുന്നു.
പ്രണയം പറയുമ്പോൾ
നീ വിളിക്കുന്ന
ആ പേര്
എന്റെ പുസ്തത്തിൽ
നക്ഷത്രങ്ങൾ
എഴുതുന്നു.
പാരുറങ്ങുന്നേരം
നിന്നിലേക്ക്
ഒരിടവഴി
തുറക്കുന്നു.
രാപ്പൂക്കൾ
പരവതാനി
വിരിച്ചതിലൂടെ
എന്നെ നടത്തുന്നു.
നിന്നിലേക്ക്
ഞാനിതാ
അതിലൂടൊഴുകി
വരുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം
സ്നേഹം, നന്ദി
ശാന്തമായ, നിലാവ് പെയ്യുന്ന രാത്രിയിൽ ഇടവഴിയിലെ രാപ്പൂക്കൾ കഥകൾ ചൊല്ലുന്നു…..
നല്ല കവിത
രാക്കാറ്റ് ഏറെ ഇഷ്ടപ്പെട്ടു… മനസ്സിന് കുളിര് നല്‍കുന്ന ദിവ്യാക്ഷരങ്ങൾ..
കവിതയിൽ (രാക്കാററ് ) കാണുന്ന
ആത്മശുദ്ധി കവയിത്രിയുടെ നിഷകളങ്ക
മനസ്സിൽ നിന്നുതിർന്ന പളുങ്കുകുമണികൾ
തന്നെ, തീർച്ച.
നല്ല കുളിർമയുള്ള വരികൾ!!
സലാംക
ഫോക്കസ് മാൾ