കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ 2019 ജനുവരി അവസാനവാരം കണ്ണൂരില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാരചനാമത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച നോവലിന് 50,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. കഥാവിഭാഗത്തില്‍ ഒറ്റകഥയ്ക്കാണ് അവാര്‍ഡ്. 10,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.
40 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഡിടിപി ചെയ്ത രചനയുടെ 2 സെറ്റ് പ്രിന്റ ഔട്ട് ആണ് അയക്കേണ്ടത്. 2018 നവംബര്‍ 30-ന് മുമ്പായി രചനകള്‍ ലഭിച്ചിരിക്കണം. പ്രശസ്ത എഴുത്തുകാരുടെ പാനലാണ് സമ്മാനര്‍ഹരെ കണ്ടെത്തുക. സമ്മാനാര്‍ഹമായ നോവല്‍ കാര്‍ണിവലില്‍ വെച്ച് പ്രകാശനം ചെയ്യും. കഥ അകം മാസികയില്‍ പ്രസിദ്ധീകരിക്കും.
രചനകള്‍ അയക്കേണ്ട വിലാസം:
ഫെസ്റ്റിവല്‍ ഡയരക്ടര്‍
ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവല്‍
കൈരളി ബുക്‌സ്
താളിക്കാവ്
കണ്ണൂര്‍- 670001
ഫോണ്‍: 0497- 2761200, 8606905632