‘വാട്ടര്‍ കളര്‍’ ശില്‍പശാലയുടെ രണ്ടാംഘട്ടം

0
570

വടകര: ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ കേരള വാട്ടര്‍കളര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘വാട്ടര്‍ കളര്‍ വര്‍ക്ക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നു. പ്രശസ്ത ജലച്ചായ ചിത്രകാരന്‍ സദു അലിയൂരാണ് നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന ശില്‍പശാലയുടെ ഡയറക്ടര്‍. ക്യാമ്പിന്റെ ആദ്യഘട്ടങ്ങളിലുള്ള ക്ലാസുകള്‍ ഈ മേഖലയിലേക്കുള്ള തുടക്കക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വര്‍ക്ക്‌ഷോപ്പിന്റെ രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്, വാട്ടര്‍ കളര്‍ പെയിന്റിങ് അറിയുന്നവര്‍ക്ക് കൂടുതല്‍ അറിയാനുള്ള അവസരം ഒരുക്കുക എന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847260839, 8301950839

LEAVE A REPLY

Please enter your comment!
Please enter your name here