Homeസാഹിത്യം
സാഹിത്യം
ഡോ: പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും ശില്‍പശാലയും
കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷം അന്തരിച്ച സംസ്കൃത സര്‍വകലാശാല മലയാളം അധ്യാപകനും എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്നിനെ അനുസ്മരിക്കുന്നു. സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി റീജണല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും ദ്വിദിന ശില്‍പശാലയും ജനവരി 31,...
ധബോൽക്കർ ഗ്രന്ഥാലയം ഉദ്ഘാടനവും ചെറുകഥാ മത്സരവും
കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂരിൽ ധബോൽക്കർ ഗ്രന്ഥാലയം 2018 മെയ് 28-ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ യുവസമിതിയും ധബോൽക്കർ ഗ്രന്ഥാലയവും സംയുക്തമായി ഓൺലൈൻ ചെറുകഥാ മത്സരം...
ആശാന്‍ യുവകവി പുരസ്‌കാരത്തിന് കാവ്യസമാഹാരങ്ങള്‍ ക്ഷണിച്ചു
കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ യുവകവികള്‍ക്കായി ഏര്‍പ്പെടുത്തിയ ആശാന്‍ പുരസ്‌കാരത്തിന് കാവ്യസമാഹാരങ്ങള്‍ ക്ഷണിച്ചു. 2018 ഡിസംബര്‍ 31-ന് 45 വയസ്സ് കവിയാത്ത യുവകവികള്‍ക്ക് നേരിട്ടോ, പ്രസാധകര്‍ വഴിയോ, ആസ്വാദകര്‍ വഴിയോ കാവ്യസമാഹാരങ്ങള്‍ അയക്കാവുന്നതാണ്.50,000...
ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ
വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും പറഞ്ഞ്
മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത
ഒരേയൊരു കുറ്റവാളി
ഓർമ്മ കൊണ്ടല്ലാതെ
ഒരു കൊലയും നടന്നിട്ടില്ല
ഒരു കള്ളനും രാത്രി...
കണ്ണും നാവും
വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ
ദേശത്തു വന്ന്
ശബ്ദമില്ലാതായിപ്പോയതാണ്.
ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ
വന്ധ്യംകരണം ചെയ്ത്
കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ
തൂക്കുപാലത്തിൽ കയറി
നിശ്ചലമായിപ്പോയതാണ്.
ചോരവറ്റിയ കൈകാലുകളറുത്തു
വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ
ആകാശത്തിലെത്തിയപ്പോൾ
ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്.
വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ
ശസ്ത്രക്രിയ ചെയ്ത്
ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ
പൂന്തോട്ടത്തിൽ
അതിഥിയായി എത്തിയതാണ്.
ഇരുട്ടിലൂടെ നുഴഞ്ഞുവന്ന്
മൊട്ടിടുന്ന വസന്തത്തിന്
വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ
കളിക്കളത്തിൽ
കളിമറന്ന് ഒരുമാത്ര
പകച്ചു നിന്നതാണ്.
തോറ്റതാണെന്നു കരുതി
കിതപ്പു മാറാത്ത ലോകത്തെ
കീഴ്മേൽ മറിക്കരുത്.
ജുനൈദ് അബൂബക്കറിന്റെ കവിതകള്‍
അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന
മനുഷ്യനൊരു പൂവാകും
കാറ്റ് അവന്റെ വിത്തുകളെ
ഈ ലോകം മുഴുവന്‍ പരത്തും
അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന്
കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും
ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച്
കാത്തുസൂക്ഷിക്കുന്നുണ്ട്
പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ
വെയില്‍ തൊടുമ്പോള്‍
തെളിയുന്നു, മഴയുടെ
കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ
അടിവസ്ത്രത്തിലൂടെ
മേഘമായി...
നിശാഗന്ധി
അഞ്ജന പി.പിപഴകിദ്രവിച്ച വാക്കുകളോരോന്നും
വിണ്ടുകീറിയ കീഴ്ചുണ്ടില്‍ സ്വതന്ത്രമാക്കപ്പെട്ടു
മറ്റൊരുവന്റെ ഗന്ധം ചുമക്കുന്ന ഉമിനീരില്‍
മുക്കിവച്ചവയായിരുന്നു, അവയൊക്കെയുംയുദ്ധത്തില്‍ ബാക്കിയായ പോറലുകളില്‍
ചായമടിച്ച് ശുദ്ധിവരുത്തേണ്ടിയിരിക്കുന്നു
നാഭി തുരന്ന് ചോര വറ്റിച്ച തുകല്‍ സഞ്ചിയെ-
തരിശിട്ട്, ശാസ്ത്രത്തെ പിന്താങ്ങേണ്ടിയിരിക്കുന്നു
വിരുന്നുകാര്‍ നിക്ഷേപിച്ച തവളക്കുഞ്ഞുങ്ങള്‍
അന്നം കിട്ടാതെ ചത്തു മലര്‍ക്കട്ടെ!മസ്തിഷ്‌കം...
എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ
രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ്
മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ
കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു.
ചായക്കോപ്പയിലൊട്ടിയ നിന്റെ
ചുണ്ട് തുടച്ചു നീക്കി.
കിടക്ക വിരിയിലെ മണം
കുടഞ്ഞിട്ടു .
നീ മറിച്ചു നോക്കിയ പുസ്തകത്തിലെ
നിന്റെ വിരലുകൾ മടക്കി വച്ചു.
നീ പാകം ചെയ്ത...
മീശ വരുന്നു ഡി സിയിലൂടെ
വിവാദമായ എസ്. ഹരീഷിന്റെ 'മീശ' ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ്. ഹരീഷിന്റെ മീശയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. തുടർന്ന്, ഹരീഷ് നോവൽ...
കൂട്
ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി,
ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ
സൂര്യനസ്തമിക്കാത്ത ഭാഗത്തായി
കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ
ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ
നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ
ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത
അഴികളിൽ തട്ടാതെ അവർ...


