കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷം അന്തരിച്ച സംസ്കൃത സര്‍വകലാശാല മലയാളം അധ്യാപകനും എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്നിനെ അനുസ്മരിക്കുന്നു. സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി റീജണല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും ദ്വിദിന ശില്‍പശാലയും ജനവരി 31, ഫെബ്രവരി 1 തീയ്യതികളിലായി നടക്കും. ‘സാഹിത്യവും സംസ്കാര നിര്‍മ്മിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ ഡോ.എന്‍ അജയ് കുമാര്‍, എസ്. ജോസഫ്, ഡോ: കെ.എം അനില്‍, വി.മുസഫര്‍ അഹമ്മദ്, എം.സി അബ്ദുല്‍ നാസര്‍, ഡോ: എ.ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.