Homeസാഹിത്യം

സാഹിത്യം

നാടന്‍പ്രേമം

ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...

കല്ലിനെപ്പറ്റിയുള്ള കവിതകൾ

രഗില സജി 1. പുഴയിൽ നിന്നും കിട്ടിയ കല്ലിൽ മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്. ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും ആകാശത്തിന്റെ ഛേദവും ഭൂമിയുടെ കണ്ണാടിച്ചിത്രവുമുണ്ട്. 2 ഒഴുക്കിൽ മിനുസപ്പെട്ട് പോയ കല്ലിൽ ഞാൻ നദിയുടെ പേര് തിരഞ്ഞു നമ്മൾ കുളിച്ചതിന്റെയും ആഴത്തിൽ കെട്ടിപ്പുണർന്നതിന്റെയും ഓർമ്മയല്ലാതൊന്നും കണ്ടില്ല. 3. വീടിന്റെ  തിണ്ണയിൽ നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി കല്ലുകൊണ്ടുള്ളതാണ് ചുമരിൽ നിന്നും കളിക്കിടയിൽ ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ ആഗിരണം ചെയ്തപ്പോൾ എത്ര...

രണ്ടറ്റങ്ങൾ

കവിത സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ മാത്രം വസന്തം തളിരിട്ടത്രേ ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും...

KLF: ഇന്ന് വൈകിട്ട് ഖവാലിയോടെ തുടക്കം

 കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ സാംസ്കാരിക പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് തുടക്കം. ഇന്ന് വൈകിട്ട് ആറരക്ക് ഖവാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. നാളെ വൈകുന്നേരം അഞ്ചരക്കാണ് ഔദ്യോഗിക ഉല്‍ഘാടനം. എം.ടി യാണ് ഏഷ്യയിലെ രണ്ടാമത്തെ...

നാസര്‍ കക്കട്ടിലിന് സമന്വയം കഥാ അവാര്‍ഡ്‌

കക്കട്ടില്‍: കൊല്ലം കടയ്ക്കല്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ സമന്വയം കഥാപുരസ്കാരത്തിന് നാസര്‍ കക്കട്ടില്‍ അര്‍ഹനായി.തിരുത്ത് എന്ന കഥയ്ക്കാണ് അവാര്‍ഡ്‌. 22-ന് കടയ്ക്കല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ അവാര്‍ഡ്‌ സമ്മാനിക്കും. പന്തിരുകുലം...

തിരുമുറിവുകളുടെ ഭാഷ

മറിയംഅടുക്കള ഒരു തിരുഹൃദയമാണ്, അവൾ അതിലെ ഉണങ്ങാത്ത മുറിവുംതിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളിതേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യംപടിവാതിൽക്കൽ എത്തിനോക്കി പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽചിരവയിലിരുന്ന് ആർത്തുപെയ്യുന്നു പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾഅതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത്...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

യൂസഫലി കേച്ചരി സാഹിതി അവാര്‍ഡ് ബി. മുരളിക്ക്

തൃശ്ശൂര്‍: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ യൂസഫലി കേച്ചേരി സാഹിതി പുരസ്കാരം കഥാകൃത്ത് ബി. മുരളിക്ക്.21-ന് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങളില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ബൈസിക്കിള്‍ റിയലിസം എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ്‌.
spot_imgspot_img