കവിത
സമീർ പിലാക്കൽ
ഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,
ഇടക്കെന്നോ ഒരു അഗ്നിപർവത
സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ
ഒറ്റപ്പെടുത്തി,
നിന്റെ ദ്വീപിൽ മാത്രം
വസന്തം തളിരിട്ടത്രേ
ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,
ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും ,
അന്ന് രണ്ട് ദ്വീപിലും മഴ പെയ്യും ,
പൂക്കൾ വിടരും ,
അവസാനമൊരിക്കൽ കൂടി നമ്മൾ വസന്തമാവും.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.