Homeസാഹിത്യം
സാഹിത്യം
ടി പി രാജീവന്റെ ക്രിയാശേഷം പ്രകാശനത്തിന്
കോഴിക്കോട്: 'ശേഷക്രിയ' എന്ന നോവലിന്റെ തുടര്‍ച്ചയായെത്തുന്ന ടി പി രാജീവന്റെ 'ക്രിയാശേഷം' പ്രകാശനത്തിന്. നവംബര്‍ 26 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് അളകാപുരി ജൂബിലിഹാളില്‍ വെച്ച് കല്‍പ്പറ്റ നാരായണന്‍ 'ക്രിയാശേഷം' വി മുസഫര്‍...
കടുക്
അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ.
മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ
കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ
അവന്റെ നാവ്
സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...
സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ
രാഹുല്‍ മണപ്പാട്ട്376 പകലുകൾ
കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ
പറവകളായി കൂത്താടുമ്പോൾ
വഴികളില്ലാത്ത
കാടുകളാവുന്നുണ്ട്
നമ്മൾ.എന്റെ പടർന്ന
ജനവാതിലുകൾ
നിന്റെ കണ്ണുകളാകയാൽ
വരവു പ്രതീക്ഷിക്കുവാൻ
ഞാനില്ലാതാവുന്നു.
നിന്റെ കൂടുവെച്ച വാതിലുകൾ
ഞാൻ അടയ്ക്കാത്തതു കൊണ്ട്
അവിടെ മാത്രം, അവിടെ മാത്രം
തുപ്പൽ പൊട്ടിയായി
ചിതറി തെറിക്കുന്നു.
ആകാശത്തിന്റെ
കുഞ്ഞുകുടിലുകളിൽ
വിശപ്പിന്റെ ഉണക്കിറച്ചി
വേവിക്കുന്ന ആൺവെരുകുകൾ
നിറങ്ങളുടെ ഗന്ധം പൊഴിച്ച്
നമ്മളിലേക്ക്...
അവൾ മരിച്ചവനോട് പറയുന്നത്
ഗായത്രി സുരേഷ് ബാബു
നിന്നോടുള്ള പ്രണയം
പഴുക്കുന്ന ചില രാത്രികളുണ്ട്.
കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ
കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും ഞാൻ ഞെട്ടാത്തപ്പോൾ
നീ എന്റെ ചെവിയിൽ പതിയെ ഊതും.
നിനക്കറിയുന്നതിലുമേറെ
ഞാൻ നിന്നെ പ്രണയിക്കുന്നു
എന്ന്
നീ വിയർത്തു കുതിർന്ന
വലത്തേ ഉള്ളംകൈ
എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...
അമരാന്ത ഡിസിൽവ
ജുനൈദ് അബൂബക്കർസെമിത്തേരിക്കടുത്താണ്
പുതിയ താമസം,
അടുത്ത വീട്ടിലെ
അമരാന്ത ഡിസിൽവയുടെ
അമ്മയെ അവിടെയാണടക്കിയത്.
കുരിശുവച്ച് അടിച്ചുറപ്പിച്ചിട്ടില്ല,
പകരമൊരു ഫുട്ബോൾ
മാത്രമാണ് കൂട്ടിന്,
ഓരോ ദിവസവും പന്തിനെ
ഓരോ സ്ഥലങ്ങളിൽ കാണാം.രാത്രികളിൽ കർത്താവിന്റെ
ടീമുമായ് അവർ കളിക്കുന്നുണ്ടത്രെ!
ഓഫ് സൈഡ്, ഓൺ സൈഡ്,
സെൽഫ് ഗോളുകളുടെയൊക്കെ
ഒടുക്കത്തെ ആരവങ്ങൾ
കേൾക്കാറുണ്ടെന്ന് അമരാന്ത!!
ആഴ്ചക്കാഴ്ച്ചക്ക് പേരുമാറ്റിവരുന്ന
കാറ്റുകളാണെന്ന് ഞാൻ;റഫറിയില്ലാത്ത...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...
ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍
മുംബൈ: പ്രാദേശിക ഭാഷാ സാഹിത്യങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി കൊണ്ടുള്ള ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് (GLF) നാലാം പതിപ്പ് ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍. ഹിന്ദി, ഇംഗ്ലീഷ് എന്നിവയെ...
റാപ്സോഡി ഓഫ് വിന്റർ
സിജു കൊട്ടാരത്തിൽ ജോസ്വരിക,
സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ
തീവ്രശൈത്യത്തിന്റെ
വർത്തുള തുരംഗത്തിലൂടെ
എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ
ഒറ്റയടിപ്പാതക്കരികെ
ശൈത്യം കുടിച്ച് സമാധിയിലാണ്ട
പൈൻ മരത്തിന്റെ സൂചിയിലകളിൽ
നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം
ശ്രവിക്കുക.വരിക
ഇവിടെ,...
‘മൊഴിയാളം’ പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു
പത്രപ്രവര്‍ത്തകനായ ഷജില്‍ കുമാര്‍ എഴുതിയ ജില്ലയിലെ 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ ‘മൊഴിയാളം’ പുസ്തകം ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ - നിയമ - സംസ്‌കാരിക...
നവകവികളുടെ രചനാസമാഹാരം പ്രസിദ്ധീകരിക്കുന്നു
ഗ്രീന്‍ബുക്‌സ് നവ എഴുത്തുകാര്‍ക്കായി ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മികച്ച രചനകളെയും കവികളെയും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കവിയുടെയും ഒരു കവിത വീതം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ...


