Homeസാഹിത്യം

സാഹിത്യം

എനിക്കും നിനക്കുമിടയിൽ

സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ എന്താണിത്ര അഗ്നിത്തിളക്കം എന്നു നീ ചോദിക്കരുത്‌. നീ വെട്ടിക്കീറിയ നെഞ്ചിലെ ചോര വീഴിത്തിയാണ്‌ ഞാനവരെ വളർത്തിയത്‌.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്‌ എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്‌. നീ തച്ചുടച്ച എന്റെ കൺകളിലെ ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്‌ അവ മത്സരിക്കുന്നത്‌.വഴിയുടെ വലതുവശം ചേർന്നുള്ള ആ വീട്ടിൽ...

കടങ്കഥ

ശ്രീപാർവ്വതി എസ്‌.'കടം' ആയിട്ടെങ്കിലും കിട്ടീനെങ്കീ.....! 'കഥ' ആവാതിരുന്നെങ്കീ....! 'കടം' തീരണ കാലംവരെ പറയാൻ ഒരു 'കഥ' ആയേനെ.... .....................'കടം' പറഞ്ഞോർക്കൊന്നും ഒരു, 'കഥ'യില്ലായിരുന്നു... 'കഥ' പറഞ്ഞോർക്കൊക്കെ പറയാൻ ഒത്തിരി 'കടം' ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍

മുംബൈ: പ്രാദേശിക ഭാഷാ സാഹിത്യങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി കൊണ്ടുള്ള ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് (GLF) നാലാം പതിപ്പ് ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍. ഹിന്ദി, ഇംഗ്ലീഷ് എന്നിവയെ...

ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട് – മന്ത്രി എ. കെ. ബാലൻ

ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ ശ്രീനാരായണ ഗുരു...

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

എം സുകുമാരന്‍ അനുസ്മരണം

ഇന്നലെ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരന്‍ എം. സുകുമാരനെ അനുസ്മരിക്കുന്നു. മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ വെച്ച് ഇന്ന് വൈകിട്ട് നാല് മണിക്കാണ് പരിപാടി. വി. ആര്‍ സുധീഷ്‌ അനുസ്മരണ പ്രഭാഷണം നടത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത് കോഴിക്കോട്...

അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെച്ച കവിതകൾ

(ലേഖനം)ഷാഫി വേളം'നിഴലിനെ ഓടിക്കുന്ന വിദ്യ'എന്ന കവിതാ സമാഹാരത്തിലൂടെ  നമ്മുടെ ചുറ്റുവട്ടത്തുള്ള  ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

Suicide Note of a Teacher

Abhilash BalanBefore long, it will be time to depart, Counting days, a few days to go; says the calendar. Gallops the hour hand asap.I walk the...
spot_imgspot_img