Homeസാഹിത്യം
സാഹിത്യം
ഓട്ടിസത്തെ പ്രതിഭ കൊണ്ട് കീഴ്പ്പെടുത്തിയ എട്ട് വയസുകാരന്
ഓട്ടിസത്തെ പ്രതിഭ കൊണ്ട് തോൽപ്പിച്ച് എട്ട് വയസുകാരൻ നയൻറെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. 'ടു ഫൈൻ യൂണിവേഴ്സ്' എന്ന പുസ്തകം ഗവർണർ പി സദാശിവമാണ് പ്രകാശനം ചെയ്തത്.ഓട്ടിസം ബാധിച്ചിട്ടും ഏഴാം വയസില് ആദ്യപുസ്തകം...
‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്
ബഷീര് മുളിവയലിന്റെ ‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്. സെപ്റ്റംബര് 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭൂമിവാതിക്കല് ക്രസന്റ് ഹയര്സെക്കണ്ടറി സ്കൂളില് വെച്ച് പി. സുരേന്ദ്രന് പുസ്തക പ്രകാശനം നിര്വഹിക്കും. ഒ. സി....
കൊല്ലപ്പെടുമ്പോൾ
കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്ഗന്ധം!ഒന്നടുത്തെത്തി
നോക്കിയപ്പോള്
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്മ്മവന്നു!മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്ത്തട്ടി!കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്
അയാള്ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ് നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ജില്ലാതല കഥ-കവിത രചന മത്സരം
പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ളവരുടേതുമായിരിക്കണം. കഥകൾ രണ്ടു പുറത്തിൽ കവിയാത്തതും കവിതകൾ ഇരുപത്തിനാല് വരിയിൽ കവിയാത്തതും...
ബി.സി.വി. കവിതാ പുരസ്കാരം 2018 എം ജീവേഷിന്
പതിനൊന്നാമത് ബി.സി.വി. കവിതാ പുരസ്കാരം എം ജീവേഷിന്റെ 'മുക്കുവനെ തിരയുന്ന മീൻക്കുഞ്ഞുങ്ങൾ' എന്ന കാവ്യസമാഹാരത്തിന്. അയ്യായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11ന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഡോ....
അഞ്ച് കവിതകള്
ഇഖ്ബാൽ ദുറാനിഹൃദയം
വെന്തുരുകി
മേല്പ്പോട്ടുയര്ന്ന
നീരാവി
തന്നെയാണ്
കണ്ണിലെ -
ഓരോ മഴ,യും ! ചുംബനങ്ങള്
ചുണ്ടുകള്ക്കിടയില്
നല്ല ഉറക്കമായിരുന്നു
നിന്റെ ചുണ്ടുകള് തട്ടിയുണര്ത്തും
വരെ! രാത്രി
കൂടെ കിടന്ന്
മയക്കിയെന്ന പരാതി,യിലകള്
പകലിന്റെ
മുറ്റം നിറയെ! ചിന്തകളിങ്ങനെ
തീരത്തടിഞ്ഞാല്
കടലിന്
തിരയിളക്ക
മെങ്ങനെ
മറക്കാനാവും! കച്ചവടം
പലഹാര കടയിലെ
ഭരണിയില് ഭംഗിയില്
അടുക്കി വെച്ചിരിക്കുന്നു.
ഹൃദയാ,കൃതിയിലുള്ള
ബിസ്ക്കറ്റുകള്.
ഇഷ്ടത്തിന്
ചവച്ചരച്ച്
കഴിക്കാന്
പാകത്തില്
മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ് നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
കാലിക്കറ്റില് സാഹിത്യ ശില്പശാല
കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ 'ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം' എന്ന മുഖ്യ പ്രമേയത്തില് 3 ദിവസത്തെ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില് 11,12, 13 തീയ്യതികളില് കാലിക്കറ്റ് യൂനിവേര്സിറ്റി ക്യാമ്പസില്...
എഴുത്തുകാരനും വിവര്ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു
എഴുത്തുകാരനും പത്രപ്രവര്ത്തകനും വിവര്ത്തകനുമായ പി.കെ.ശിവദാസ്(58) അന്തരിച്ചു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്നു.എറിക്ഫ്രോം, റൊമീല ഥാപര്, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം...


