പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
വര: ഒ.സി.മാർട്ടിൻ
മരമെന്നാൽ രമിപ്പിക്കുന്നവനാണ്.
എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട്
മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്.
ഒരു വ്യാകരണപ്പിഴയാണ്.
മരണത്തിന്റെയും ഉയിർപ്പിന്റെയും
ശ്വേതമുദ്രകൾ ചൂടിയ ഒരു മരം
നമുക്ക് സ്വന്തമായുണ്ട്.
മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം.
തിളവെയിൽ രസായനം കോരിക്കുടിച്ച്
മേനി മിനുത്ത...
'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...
പൈനാണിപ്പെട്ടി
വി. കെ.അനിൽകുമാർ
ചിത്രീകരണം : ഇ. എൻ. ശാന്തി
രാവിലെ മുതൽ മഴയാണ്.
അടച്ചുകെട്ടിയ മാനം.
പുറത്തിറങ്ങാനാകാതെ എല്ലാവരും അടച്ചു കെട്ടിയിരിക്കുകയാണല്ലോ.
പ്രിയപ്പെട്ട പലരുടെയും മരണവാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്.
വല്ലാത്ത ഉത്ക്കണ്ഠ.
ആകുലതകളുടെ കാലമാണെങ്കിലും
ഇന്ന് സന്തോഷത്തിൻ്റെയും ത്യാഗത്തിൻ്റെയും ദിനം കൂടിയാണ്.
മനുഷ്യർ അശരണർക്കും...
പൈനാണിപ്പെട്ടി
വി.കെ. അനിൽ കുമാർ
ചിത്രീകരണം: ഇ.എൻ. ശാന്തി
പൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു.
മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല.
വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല.
കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട്
പക്ഷെ മാവുകൾ...
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
പെയിൻറിങ്ങ് ഇ. എൻ. ശാന്തി
ആദ്യം ശബ്ദമാണല്ലോ....
പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്.
ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്.
ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല.
എല്ലാം കൂറ്റാണ്.
കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല.
അത് വേറൊരു ജീവിതമാണ്.
വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...
അർജുൻ രവീന്ദ്രൻ
കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ വടക്കൻ ഗ്രാമങ്ങൾ. ചരിത്രപരമായും സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിഷേതകളുള്ള ഈ നാട് പഴയ കോലസ്വരൂപത്തിന്റെ സിരാകേന്ദ്രമാണ്. ഈ പ്രദേശത്ത് എന്നെ ഏറ്റവും...
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
വര: കെ. പി. മനോജ്
കുഞ്ഞമ്പുവിനെക്കുറിച്ചാണ്.
വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്.
കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല.
തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല.
ഒരു പേരിൽ ഒരു ദേശം...
പൈനാണിപ്പെട്ടി
വി.കെ.അനിൽകുമാർ
പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർ
നമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക.
ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്.
അതിനും മാത്രമുള്ള ജീവിതമൊക്കെ
നമുക്കിന്നുണ്ടോ.
ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ....
അങ്ങനെ മെയ് മാസം...
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്
പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്.
ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്.
ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ
ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...
അഴിവാതിലിലെ പവിഴമല്ലിഗന്ധം...
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
പാട്ട്.
പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..
പാട്ടുകൾ...