Bridge to Terabithia

0
135

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Bridge to Terabithia
Director: Gabor Csupo
Year: 2007
Language: English

ഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ സാധിക്കാത്ത പ്രകൃതം. വീട്ടിലെ ദാരിദ്ര്യം കാരണം ജെസ്സിയുടെ സ്വപ്‌നങ്ങളിലൊന്നും എത്തിപ്പിടിക്കാന്‍ അവന് സാധിക്കുന്നില്ല. അന്തര്‍മുഖനായ ജെസ്സിയുടെ കഴിവുകള്‍ക്കും ഭാവനകള്‍ക്കുമൊന്നും ആരും വലിയ പ്രാധാന്യവും കൊടുക്കുന്നില്ല. ആകെ ജെസ്സിയോട് അടുപ്പമുള്ളൊരാള്‍ അവന്റെ കുഞ്ഞനുജത്തിയായ മേയ്‌ബെല്ലിനാണ്. അങ്ങനെയിരിക്കെയാണ് ജെസ്സിയുടെ അയല്‍പക്കത്തുള്ള വീട്ടിലേക്ക് ലെസ്ലിയും കുടുംബവും താമസത്തിനെത്തുന്നത്. ക്ലാസിലും ഒരുമിച്ച്. ആദ്യമൊന്നും വലിയ അടുപ്പം കാണിച്ചില്ലെങ്കിലും അധികം വൈകാതെ തന്നെ ജെസ്സിയും ലെസ്ലിയും അടുത്ത കൂട്ടുകാരാവുന്നു. എഴുത്തുകാരായ ലെസ്ലിയുടെ മാതാപിതാക്കള്‍ വലിയ സ്‌നേഹസമ്പന്നരായിരുന്നെങ്കിലും എഴുത്ത് തുടങ്ങിയാല്‍ പിന്നെ വളരെ തിരക്കിലാവും. ആ സമയങ്ങളില്‍ അനുഭവിക്കുന്ന ഏകാന്തത ലെസ്ലിക്ക് വലിയ ദുഖമായിരുന്നു. അങ്ങനെ ഇരുവരുടെയും ദുഖങ്ങള്‍ മറക്കാനായാണ് അവര്‍ ടെറാബിത്തിയ എന്ന മായികസാമ്രാജ്യം തീര്‍ക്കുന്നത്. അവിടെ അവര്‍ രാജാവും റാണിയും. അത് അവരുടെ മാത്രം ലോകം. ജീവിതത്തിന്റെ എല്ലാ നിരാശകളില്‍ ഒളിച്ചുകടന്ന് എല്ലാ ദിവസവും അവര്‍ അവിടേക്ക് ചേക്കേറി. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ബ്രിജ് റ്റു ടെറാബിത്തിയ എന്ന സിനിമയുടെ ഇതിവൃത്തം.
1977 ല്‍ കാതറിന്‍ പീറ്റേഴ്‌സണ്‍ രചിച്ച അതേ പേരിലുള്ള നോവലാണ് സിനിമയുടെ അടിസ്ഥാനം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here