HomeTHE ARTERIASEQUEL 107ചെറിയ വരികളിലെ മുല്ലപ്പൂ ഗന്ധം

ചെറിയ വരികളിലെ മുല്ലപ്പൂ ഗന്ധം

Published on

spot_imgspot_img
(ബുക്ക് റിവ്യൂ)
ഷാഫി വേളം
“ഒരിക്കൽ പെയ്താൽ മതി
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ” എന്ന വരികൾ  പി.ആർ. രതീഷിന്റേതാണ്. വാക്കുകളുടെ ധൂർത്തും, ദുർഗ്രാഹ്യതയുമില്ലാതെരണ്ടു വരികളിലൂടെ എത്ര വലിയ ആശയമാണ് അനുവാചകരോട്  പങ്കു വെക്കുന്നത്. അതുപോലെ ചെറിയ വരികളിലൂടെ ആശയ പ്രപഞ്ചം സൃഷ്ടിക്കുകയാണ് നൗഷാദ് വടകര.ജീവിതത്തെ കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് കുറഞ്ഞ വരികളില്‍ കവി പ്രതിഫലിപ്പിക്കുന്നത്.ചെറുത് സുന്ദരം മാത്രമല്ല, അർഥപൂർണവുമാണ്.
വൈവിധ്യമാർന്ന ചിന്തകളുടെ ഹൃദ്യമായ ആവിഷ്കാരമാണ്  ‘വിസമ്മതം ‘ എന്ന കവിതാ സമാഹാരം. ലളിതമായ അക്ഷരങ്ങളിലൂടെ താൻ നടന്നു പോകുന്ന വഴികളാണ് കവി വരച്ചിടുന്നത്. മനസ്സിൽ നന്മയും ധാർമ്മിക ബോധവുമുള്ള കവിയിൽ നിന്നും കായ്ക്കുന്ന വരികളാണിതെന്ന് തോന്നിപോകും. സംശുദ്ധമായ വാക്കും ഹിംസയില്ലാത്തപ്രവൃത്തികളും കൊണ്ട് ആദര്‍ശോന്മുഖമായ കാവ്യബിംബങ്ങള്‍ ഈസമാഹാരത്തിന്റെ ഒരു പ്രത്യേകതയാണ്‌.
 ഈ സമാഹാരത്തിലെ കവിതകൾ സാരോപദേശത്തിന്റെ ഭാഷയിലാണ് അനുവാചകരോട് സംവദിക്കുന്നത്. ഓരോ വരികളിലൂടെയും കണ്ണോടിക്കുമ്പോൾ ഭാഷയുടെ തെളിമയും ഗരിമയും ശ്രദ്ധിക്കാതിരിക്കാൻ നമുക്കാവില്ല. കാലത്തിനൊപ്പം നിറം മങ്ങാതെ പുതുക്കപ്പെടുന്ന പഴഞ്ചൊല്ലുകളെ പോലെ അനശ്വരതയുടെ വരികളായി അവ പരിണമിക്കുന്നുണ്ട്. അതു തന്നെയാണ് ഈ സമാഹാരത്തെ മറ്റു കൃതികളിൽ നിന്നും വേറിട്ടു നിർത്തുന്നത്.
ആശയവൈവിധ്യങ്ങള്‍ അതിലുണ്ട്. ഓരോ കവിതയും വെളിപ്പെടുത്തുന്ന ലോകങ്ങള്‍ പലതാണ്. പെട്ടെന്നോര്‍മ്മിക്കപ്പെടുന്ന ചില സംഭവങ്ങളിലേക്കോ വികാരങ്ങളിലേക്കോ തന്റെതന്നെ അവസ്ഥകളിലേക്കോ പരിവര്‍ത്തനപ്പെടുത്തി വായനക്കാര്‍ക്കിത് അനുഭവിക്കാം.
മനുഷ്യന്റെ ജീവിത പരിസരങ്ങളും, മനസും, ചിന്തയും, അനുഭൂതിയും, ആസ്വാദനവുമൊക്കെ ഈ കവിയുടെ കവിതകള്‍ക്ക് വിഷയമായിട്ടുണ്ട്.
മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത ചെറു തുടിപ്പുകള്‍ കാണാന്‍ കഴിയുന്നു എന്നതാണ് ഈ കവിക്ക് ലഭിച്ച സൗഭാഗ്യം . ഇത്തരം കവികളുടെ കണ്ണുകള്‍ എന്തിനെയൊന്നില്ലാതെ പരതിക്കൊണ്ടിരിക്കും.   കാല്പനിക ഭാഷയില്‍ നിന്നും വളരെ മാറി യാഥാര്‍ഥ്യവുമായി ഉള്‍ച്ചേരുന്നവയാണ് ഇതിലെ കവിതകള്‍. ആശയങ്ങള്‍ക്ക് ചേരുന്ന ഭാഷ തിരഞ്ഞെടുക്കാന്‍ ഈ കവിക്ക് പുനര്‍ വിചിന്തനത്തിന്റെ ആവശ്യമേ വരുന്നില്ല.  കൃത്യമായ രാഷ്ട്രീയ സാമൂഹിക കാഴ്ച്ചപ്പാടുകൾ തുറന്നു പറയുന്ന ശൈലി സൗന്ദര്യം കവി കൈവശപ്പെടുത്തിയിരിക്കുന്നു.
 “കാക്ക കുളിച്ചാൽ
കൊക്കാകില്ലെങ്കിലും
കുളിച്ചു കൊണ്ടേയിരിക്കണം
ആരോഗ്യമുള്ള കാക്കയാവാൻ “
എത്ര വലിയ ചിന്തകളാണ് ഓരോ വരികളിലൂടെയും കവി പ്രകടിപ്പിക്കുന്നത്. അകംനൊന്തും അകം വെന്തുമാണ് ഓരോ വരിയും കവി കുറിച്ചിടുന്നത്.
“ഈ വയൽ വരമ്പ്
ഇനിയെത്ര കാലം?
ഇമ്പമുള്ള കാഴ്ച്ചയാണ്
കിളികൾ പാടുന്നുണ്ട്.
പുഴയൊഴുകുന്നുണ്ട്.
എല്ലാം കണ്ടു നിൽക്കുന്നുണ്ട്.
ജെ.സി.ബി
കൂടെ ഒരാളും”
പ്രകൃതിയെ ചൂക്ഷണം ചെയ്യുന്ന കാഴ്ച്ചയാണ് വരികളിലേക്ക് കവി പകർത്തുന്നത്.സാമൂഹികവും പാരിസ്ഥികവുമായ വിഷയങ്ങള്‍ ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ട് വായനക്കാരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതിലെ കയ്യടക്കമാണ് ഈ കവിയുടെ തൂലിക വ്യത്യസ്തമാക്കുന്നത്
“ചേരാനില്ല
 ചേർക്കാനുമില്ല
ചേരുന്ന ഇടം
പൊളിക്കാനുമില്ല”
കവിതയെ സമകാലികതയുടെ പെരുവഴിയിൽ കൊണ്ടു നിർത്താനും കവി മറക്കുന്നില്ല,കലങ്ങിമറിഞ്ഞത സാമൂഹ്യ വ്യവസ്ഥയില്‍ യഥാര്‍ഥ ജീവിതാവബോധം ഉണര്‍ത്തുന്നതാണ് ഈ സമാഹാരത്തിലെ കവിതകളെന്ന്
വായനയുടെ ഒടുവിൽ ഏതൊരാളും പറയും
” എന്തിനാണ് ഇത്ര പിശുക്ക് ?
ഒരുറവ നദിയാകുന്നത് പോലെ ജീവിതം വരക്കൂ”
സ്നേഹത്തിന്റെ അനിവാര്യതയാണ് കവി പ്രകടിപ്പിക്കുന്നത്. സ്നേഹത്തിൽ പിശുക്ക് കാണിച്ചാൽ ജീവിതം വരണ്ടുപോകുമെന്ന പ്രപഞ്ച സത്യം കവി പങ്കുവെക്കുന്നു.
“ഇരുട്ടാണ് ചുറ്റും
വഴിവിളക്കാവാൻ
നിനക്കാവാതെ പോയാൽ
ഇരുളടഞ്ഞു പോകും ജീവിതം”
വഴി വിളക്കായി നീ കൂടെ വേണമെന്ന് കവി  ഓരോ മനുഷ്യരോടും പറയുന്നു.
“അൽപം അകലം
ഒപ്പം ഗൗരവം
അകലം കൂട്ടാനല്ല
നിന്നിലെ ചിലത് തിരുത്താനാണ്”
ഹ്രസ്വമായിരിക്കുമ്പോൾ തന്നെ ഓരോ കവിതയും ശക്തവും തീക്ഷ്ണവുമായ ഒരേറുപടക്കത്തിന്റെ ധർമം നിർവഹിക്കുന്നു.
ഇങ്ങനെ സമകാലീക സാമൂഹിക പരിസരത്തോടു സംവദിച്ചും കലഹിച്ചുമാണ് ഈ കവിയിൽ കവിതകൾ വിരിയുന്നത്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...