(വായന)
മുഹമ്മദ് ഷാഹിം ചെമ്പൻ
ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച, സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് ‘ടുസ്‌ഡേസ് വിത്ത് മോറി’ എന്ന പുസ്തകം.
1979 കളിൽ ബ്രാൻടീസ് സർവ്വകലാശാലയിൽ സോഷ്യൽ സൈക്കോളജി വിദ്യാർത്ഥിയായിരുന്ന മിച് ആൽബം മോറി ഷ്വാർട്സിനെ ഒരു അദ്ധ്യാപകൻ എന്നതിലുപരി തന്റെ ദാർശനിക വഴികാട്ടിയും ഉപദേഷ്ടാവുമായി തിരഞ്ഞെടുക്കുകയാണ്. ഗുരുശിഷ്യ ബന്ധം ഒരു സുഹൃത്‌ബന്ധത്തിലേക്ക് മാറുകയും അവർ പരസ്പരം ചിന്തകളും ജീവിതപാഠങ്ങളും കൈമാറുകയും ചെയ്യുന്നു, എന്നാൽ ബിരുദധാന ദിനത്തിൽ മിച് പടിയിറങ്ങവേ തുടർന്നും ബന്ധം നിലനിർത്തണമെന്ന മോറിയുടെ ആവിശ്യം പൂർത്തീകരിക്കാൻ മിച് ആൽബത്തിന് കഴിഞ്ഞിരുന്നില്ല.
1995 ൽ എ ബി സി യുടെ നൈറ്റിലൈനിൽ റ്റെഡ് കൊപ്പേൽ മോറിയുമായി നടത്തിയ ഒരു അഭിമുഖം സ്‌ട്രോയിറ്റിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്ന മിച് ആൽബം കാണാനിടയാകുന്നു. 16 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ അധ്യാപകനെ കണ്ട് ആശ്ചര്യപെട്ട മിച് മോറിയെക്കുറിച്ച ചികഞ്ഞന്വേഷിക്കുന്നു എന്നാൽ മോറി ലൂ ഗെഹ്‌രിക്സ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗത്തിന് അടിമയാണെന്നും പതിയെ മരിച്ചുകൊണ്ടിരിക്കുകയായണെന്നു
മോറി ഷ്വാർട്സിനെ നേരിൽകണ്ട മിച് തന്റെ പഠനകാല ഓർമകളിലേക്ക് തന്നെ തിരികെ ചെല്ലുകയാണ്, മാനസികമായ തന്റെ പ്രയാസങ്ങളും വ്യസനങ്ങളും ഒരു ശിഷ്യനെന്ന പോലെ തന്റെ ഗുരുവിന്റെ മുന്നിൽ പറഞ്ഞു തീർക്കുകയാണ് മിച്, അവിടം മുതൽ ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഗുരുശിഷ്യ ബന്ധം അവർക്കിടയിൽ വീണ്ടും തുടരുകയാണ്.
താൻ പതിയെ മരിച്ചു കൊണ്ടിരിക്കുകായാണ് എന്ന ബോധം ഉൾകൊണ്ട് അതേകുറിച് നിരന്തരം ചിന്തിച് ദുഖിതനാവാതെ അവശേഷിക്കുന്ന ദിനങ്ങൾ സന്തോഷത്തോടെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയെന്ന കാഴ്ചപ്പാടായിരുന്നു മോറി സ്വീകരിച്ചിരുന്നത്, പിന്നീട് എല്ലാ ചൊവ്വ്വാഴ്ചകളിലും മിച് ആൽബം മോറിയെ സന്ദർശിക്കുകയും തന്റെ ജീവിതപ്രശ്നങ്ങൾ പങ്കുവെക്കുകയും പരിഹാരമാർഗങ്ങൾ തേടുകയും ചെയ്യുന്നു, പഠനങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും താൻ മനസ്സിലാക്കിയ ജീവിതപാഠങ്ങൾ മോറി ആൽബത്തിനായി പകർന്ന് നൽകുകയും ചെയ്യുന്നു.
എങ്ങനെ മരിക്കണമെന്ന് നിങ്ങൾ പഠിച്ചുകഴിഞ്ഞാൽ എങ്ങനെ ജീവിക്കണമെന്ന് നിങ്ങൾ പഠിക്കുമെന്ന മോറിയുടെ ചിന്തക്ക് ജീവിതത്തിന്റെ ദിശ നിർണയിക്കാൻ പ്രാപ്തിയുണ്ടെന്ന് വിശ്വസിക്കുന്നു. പണത്തിലും അധികാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്നേഹത്തിലും കുടുംബത്തിലും ബഹുമാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രേമിക്കുകയാണെങ്കിൽ ജീവിതത്തിന് പൂർണ്ണമായും അർഥം ലഭിക്കുമെന്ന് മോറി അഭിപ്രായപ്പെടുന്നുണ്ട്. എല്ലാവരും ഒരു ദിവസം മരണപ്പെടുമെന്ന് അറിയുന്നതിനപ്പുറം ആരും അത് ഉൾകൊള്ളാൻ തയ്യാറാവുന്നില്ല, അഥവാ ജനങ്ങൾ പൂർണമായും ബോധവാന്മാരാണെങ്കിൽ അവർ തികച്ചും വ്യതാസമായി ജീവിതം മുന്നോട്ട് നയിക്കുമായിരുന്നെന്ന് മോറി വേവലാതിപ്പെടുന്നുണ്ട്, നൈമിഷികാനന്ദങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കാതെ മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും ജീവിതം ഉപയോഗപ്പെടുത്തുകയെന്ന് തുടങ്ങുന്ന മൂല്യപാഠങ്ങളാണ് മോറി മിച്ചിനായി പകർന്നു നൽകുന്നത്.
താൻ കേട്ട് മനസ്സിലാക്കിയ പാഠങ്ങളെല്ലാം ഒരു ശിഷ്യനെന്ന പോലെ കുറിച് ക്ലിപ്തപ്പെടുത്തി തയ്യാറാക്കിയ ഈ പാഠപുസ്തകം ശാന്തമായി മരണമടഞ്ഞ തന്റെ ഗുരുവിന് സമർപ്പിക്കുകയാണ് മിച് ആൽബം, തന്നിലുള്ളത് മറ്റുള്ളവർക്ക് നൽകുമ്പോഴാണ് ജനങ്ങൾക്കിടയിൽ താൻ നിരന്തരം ജീവിക്കുന്നതെന്ന വലിയ പാഠം പകർന്നാണ് മിച് ആൽബം ഈ പുസ്തകമവസാനിപ്പിക്കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല