കാണികള്‍ക്ക് വ്യത്യസ്താനുഭവമൊരുക്കി ആര്‍ട്ട് മീറ്റ്സ് ഫുഡ് ചെന്നൈയില്‍ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ക്ക് നവ്യാനുഭവമൊരുക്കിയാണ് ഏപ്രില്‍ 22ന് എക്‌സിബിഷന്‍ നടന്നത്. കലയും ഭക്ഷണവും സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ പരിപാടിയായിരുന്നു അരങ്ങേറിയത്. ജിത കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഷോയും ചെന്നൈ കേട്ടിയാട് ഹോട്ടലിലെ എക്‌സിക്യൂട്ടിവ് ഷെഫ് സഞ്ജീവിന്‍റെ നേതൃത്വത്തില്‍ പാചക ആര്‍ട്ടും സംഘടിപ്പിച്ചു.