ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: After Yang
Director: Kogonada
Year: 2021
Language: English
യാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും ദത്തെടുത്തതാണ് ചൈനീസ് വംശജയായ മികയെ. അവളെ തന്റെ ചൈനീസ് പാരമ്പര്യവുമായി ബന്ധപ്പെടുത്താനും അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നല്‍കാനുമാണ് യാങിനെ വാങ്ങിയതെങ്കിലും എല്ലാ തരത്തിലും യാങ് ആ കുടുംബത്തിന്റെ ഭാഗമാവുകയായിരുന്നു. എന്നാലിപ്പോള്‍ ചില ആന്തരിക തകരാറുകള്‍ കാരണം യാങിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇത് മികയെയും കുടുംബത്തെ ഒട്ടാകെയും വലിയ വിഷാദത്തിലേക്ക് നയിക്കുന്നു. യാങിനെ നന്നാക്കാനും തിരിച്ചുപിടിക്കാനുമായുള്ള ജെയ്ക്കിന്റെ ശ്രമങ്ങള്‍ ഒരുവശത്ത് കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോള്‍ മറുവശത്ത് വലിയ തിരിച്ചറിവുകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
ഒരു ഭാവിലോകത്ത് വിതാനിച്ചിട്ടുള്ള സിനിമയുടെ പ്രതലം മനുഷ്യന് മേല്‍ ശാസ്ത്രത്തിനും ശാസ്ത്രത്തിന് മേല്‍ കമ്പോളത്തിനുമുള്ള നിയന്ത്രണാധികാരം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതിലുപരിയായി ഹോമോസാപ്പിയന്‍സ് ആയാലും ടെക്‌നോസാപ്പിയന്‍സ് ആയാലും മനുഷ്യന്‍ എന്ന നിലയിലുള്ള സമാനതകളിലാണ് സിനിമ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല