HomeTHE ARTERIASEQUEL 107ജീവന്റെ വിലയുള്ള പിഴവ്

ജീവന്റെ വിലയുള്ള പിഴവ്

Published on

spot_imgspot_img

പവലിയന്‍

ജാസിര്‍ കോട്ടക്കുത്ത്

‘Life cannot end here. No matter how difficult, we must stand back up.’ – ആന്ദ്രേ എസ്‌കോബാര്‍.

ഒരു ലോകകപ്പ് പരാജയത്തിന്, ഒരു ഫുട്‌ബോള്‍ മത്സരത്തിലെ ഒറ്റ നിമിഷത്തിലെ പിഴവിന് എന്ത് വില ഉണ്ടെന്ന് ചോദിച്ചാല്‍ കൊളംബിയന്‍ ജനത ഒന്നടങ്കം പറയും. ജീവന്റെ വില ഉണ്ടെന്ന്.

ഫുട്‌ബോള്‍, മയക്കു മരുന്ന്. ഈ രണ്ട് കാര്യങ്ങള്‍ക്കായിരുന്നു കൊളംബിയ അന്ന് പ്രശസ്തമായിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ നിഴലില്‍ മങ്ങിപ്പോയിരുന്നെങ്കിലും 1980 കളുടെ അവസാനത്തോടെ ഒരു തിരിച്ചു വരവിന്റെ പാതയില്‍ ആയിരുന്നു കൊളംബിയ. ഹിഗ്വിറ്റ, ലിയനല്‍ അല്‍വാരസ്, എന്നിവരുടെയും ആന്ദ്രേ എസ്‌കൊബാര്‍ എന്ന യുവ പ്രതിരോധ നിരക്കാരന്റെയും മികവില്‍ കൊളംബിയന്‍ ക്ലബ് ആയ അത്‌ലെറ്റിക്കോ നാഷണല്‍ 1989 ല്‍ ആദ്യമായി രാജ്യത്തേക്ക് കോപ്പ ലിബര്‍ട്ടഡോറസ് കിരീടം കൊണ്ട് വന്നു.

19994 ലോകകപ്പിനുള്ള കൊളംബിയന്‍ ടീമില്‍ പ്രതീക്ഷകള്‍ ഏറെ ഉണ്ടായിരുന്നു. യോഗ്യത മത്സരങ്ങളില്‍ ഒന്നില്‍ അര്‍ജന്റീനയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കൊളംബിയ തകര്‍ത്തിരുന്നു. പക്ഷെ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ കൊളംബിയയുടെ തുടക്കം ഒട്ടും ആശാവഹം ആയിരുന്നില്ല. ആദ്യ മത്സരത്തില്‍ റൊമാനിയയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടാന്‍ ആയിരുന്നു കൊളംബിയയുടെ വിധി. ഇതോടെ ആതിഥേയരായ അമേരിക്കയുമായുള്ള രണ്ടാം ഗ്രൂപ്പ് മത്സരം കൊളംബിയക്ക് നിര്‍ണായകമായി.

1994 ജൂണ്‍ 22 ന് നടന്ന മത്സരം പക്ഷെ കൊളംബിയന്‍ ജനത മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നായി മാറി. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടില്‍ അമേരിക്കന്‍ താരം ജോണ്‍ ഹാര്‍ക്സിന്റെ ക്രോസ് തടയാന്‍ ശ്രമിച്ച കൊളംബിയന്‍ ക്യാപ്റ്റന്‍ ആന്ദ്രേ എസ്‌കോബാറിന് പിഴച്ചു. എസ്‌കോബാറിന്റെ കാലില്‍ തട്ടിയ പന്ത് നേരെ കൊളംബിയന്‍ വലയില്‍ പതിച്ചു. മത്സരം കൊളംബിയ 2-1 ന് പരാജയപ്പെട്ടു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ പരാജയപ്പെടുത്തിയെങ്കിലും കൊളംബിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

കൊളംബിയന്‍ ആരാധകര്‍ പലരും നിരാശയില്‍ ആയിരുന്നു. പല താരങ്ങളും സ്ഥിതി ശാന്തം ആവുന്നത് വരെ അമേരിക്കയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പക്ഷെ എസ്‌കോബാര്‍ തന്റെ പിഴവിന് രാജ്യത്തോട് മാപ്പ് ചോദിച്ചു കൊണ്ട് ‘ El Tiempo’ പത്രത്തില്‍ ലേഖനം എഴുതി. തിരിച്ചു നാട്ടിലെത്തിയ എസ്‌കൊബാറിനെ കാത്തിരുന്നത് വലിയൊരു ദുരന്തം ആയിരുന്നു.

1994 ജൂലൈ രണ്ടിന് തന്റെ ജന്മനാടായ മെഡലിനിലെ നൈറ്റ് ക്ലബില്‍ സുഹൃത്തുക്കളോടൊപ്പം എത്തിയ എസ്‌കോബാറിനെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് കാസ്‌ട്രോ മുനോസ് എന്നൊരാള്‍ വെടി വെച്ച് വീഴ്ത്തി. തന്റെ സെല്‍ഫ് ഗോളിന് എസ്‌കോബാര്‍ നല്‍കേണ്ടി വന്ന വില തന്റെ ജീവന്‍ ആയിരുന്നു.

കൊളംബിയയിലെ മറ്റേതൊരു രംഗത്തിലും എന്ന പോലെ ഫുട്‌ബോളിലും മയക്ക് മരുന്ന് മാഫിയയുടെ സ്വാധീനം പ്രകടം ആയിരുന്നു. ബെറ്റിംഗ്, മയക്കു മരുന്ന് മാഫിയ ആയിരുന്നു എസ്‌കോബാറിന്റെ കൊലക്ക് പിന്നില്‍.

ഒരു ലക്ഷത്തിലേറെ പേരാണ് തങ്ങളുടെ നായകനെ അവസാനമായി യാത്രയയക്കാന്‍ എത്തിയത്. 90 മിനുട്ട് നീണ്ടു നില്‍ക്കുന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ എല്ലാം കേവലം ഒരൊറ്റ നിമിഷത്തിലേക്ക്, ഒരാളുടെ പിഴവിലേക്ക് ചുരുങ്ങിയപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമായത് മികച്ച ഒരു താരത്തെ ആയിരുന്നു. എസ്‌കോബാറിന്റെ മരണത്തിന് പിന്നാലെ പല താരങ്ങളും ഭയം മൂലം ദേശീയ ജഴ്‌സി ഉപേക്ഷിച്ചു. ‘He was dedicated to the sport, he never caused any one problems. Then, they killed him for nothing.’ എന്നാണ് പിന്നീട് എസ്‌കോബാറിന്റെ അച്ഛന്‍ തന്റെ മകന്റെ കൊലപാതകത്തെ പറ്റി പറഞ്ഞത്. ‘ El Caballero del futbol’ അഥവാ ‘ The gentleman of football’ എന്നറിയപ്പെട്ടിരുന്ന എസ്‌കോബാറിന്റെ ജീവിതം എന്നെന്നും അനശ്വരമായി നില നില്‍ക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...