കവിത
സിജു സി മീന
(പണിയ ഗോത്ര ഭാഷ)
(പണിയ ഗോത്ര ഭാഷ)
“തോമരാടി വേരുമ്പേ
നായു തൂറി കാഞ്ച..” :
ഉത്തമ്മെ പാടിഞ്ചെനെ കേട്ടു
നാനു ബുക്ക് മറിച്ചെ
എങ്കളാ പാട്ടു കാണി ബുക്കിലി..!
കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!
കാവു കാണി..
തെയ്യ കളി കാണി..
എങ്കള ഒഞ്ചും കാണി നിങ്കള ബുക്കിലി..!
“ചെത്തുത്തെലും പോക,
കോരുത്തലും പോക
നായു കാട്ടാ”:
ഉത്തമ്മെ തിലെ ചൊറിഞ്ചു
പാടിഞ്ചു
“ചെത്തുത്തെലും പോക,
കോരുത്തലും പോക
നായു കാട്ടം കണക്ക
നിങ്കക്കു എങ്കളാ മേലെളാ
അറപ്പു..”-
നാനും പാടി ബുക്കു അടച്ചെ
നിങ്ങളുടെ പുസ്തകം
(മലയാളം പരിഭാഷ)
“തോമരാടി വേരിൽ
നായ കാഷ്ഠിച്ചു..”:-
മുത്തശ്ശി പാടും പാട്ട് കേട്ട്
ഞാനെൻ പുസ്തകം മറിച്ചു
ഞങ്ങളുടെ പാട്ടുകളില്ലീ പുസ്തകത്തിൽ..!
കരിന്തണ്ടൻ മുത്തച്ഛനില്ലീ പുസ്തകത്തിൽ..!
കാവില്ല…
തെയ്യ കോളില്ല…
ഞങ്ങളുടെ ഒന്നുമില്ല
നിങ്ങളുടെ പുസ്തകത്തിൽ..!!
“ചെത്തിയാലും പോകില്ല
കോരിയാലും പോകില്ലീ
നായ് കാഷ്ഠം..”:-
മുത്തശ്ശി തല ചൊറിഞ്ഞു പാടുന്നു
“ചെത്തിയാലും പോകില്ല
കോരിയാലും പോകില്ലീ
നായ് കാഷ്ഠം പോൽ
നിങ്ങൾക്ക് ഞങളുടെ മേലുള്ള
ഈ അറപ്പ്..! “:-
ഞാനും പാടി പുസ്തകമടച്ചു
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല