(PHOTO STORIES)
അരുണ്‍ ഇന്‍ഹാം
ഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തി ശവത്തെ പോലെ കടലിന് കരയിൽ ഇരിക്കുന്ന നേരം, എന്നെ പോലെ വളരെ നിരാശയിൽ തനിച്ചു ഒരാൾ അവിടെക്ക് വരുന്നു.
ഒടുക്കം 4 മണിക്കൂറിനു ശേഷം ഒരു മീനിനെ പോലും കിട്ടാതെ അയാൾ മടങ്ങാൻ നേരത്ത് മനോഹരമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയി.
എന്നിട്ടും ഒരു മീനു പോലും കിട്ടാത്ത അയാളിൽ ഞാൻ നിരാശ കണ്ടില്ല കാരണം അയാൾ ശ്രമിച്ചിരുന്നു ആ ശ്രമം അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്.
ഞാനോ ഒന്നിനും ശ്രമിക്കാതെ നിരാശപ്പെട്ടു അവിടെ തന്നെ ഇരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
കഥ എന്ന് പറയുന്നത് കഴിഞ്ഞുപോയ ഒരു സംഭവത്തെയാണ് കഴിഞ്ഞുപോയ ഒരു സംഭവത്തെ നമ്മൾ മരണമായി സൂചിപ്പിക്കുകയാണെങ്കിൽ. പക്ഷേ അരുൺ ഇൻഹാമിന്റെ കഥകൾ ഒന്നും മരിക്കുന്നില്ല ജീവനുള്ളതാണ്