അവൾടപ്പൻ, അവൾടമ്മ

0
497

കവിത

സുരേഷ് നാരായണൻ

1 .അവൾടപ്പൻ

ക്ലാസ് നോട്സ് വാങ്ങിക്കാൻ
കൂട്ടുകാരിയെ കാണാമ്പോയി.

“അവളെ ഇപ്പോ കാണാമ്പറ്റില്ല.”
അവൾടപ്പൻ പറഞ്ഞു.
“അവളടുക്കളയിൽ
തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്.”

2.അവൾടമ്മ

കല്യാണം കഴിഞ്ഞ്
കുറച്ചീസം ആയപ്പൊ
നിറയെ മുറിവുകളുമായി
വീട്ടിൽ കയറി വന്നൂ
മോള്.

അവൾടമ്മയാകട്ടെ
അത്യന്തം ക്ഷമയോടെ,
ഓരോ മുറിവിനേയും
എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച്
മൂപ്പിച്ച്
വഴറ്റി
വറ്റിച്ചെടുത്തു.

പിന്നെയവൾക്ക്
നൊന്തതേയില്ല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here