ട്രോൾ കവിതകൾ (ഭാഗം 2)

0
510
vimeesh maniyur athmaonline the arteria

കവിത
വിമീഷ് മണിയൂർ

കുളിയും പല്ലുതേപ്പും

കുളിയും പല്ലുതേപ്പും
അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്.
ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ്
സ്റ്റിക്കർ അയക്കുമെന്നല്ലാതെ
വേറെ സഹകരണങ്ങൾ തമ്മിൽ
ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന്
പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ
നടന്നിട്ടൊക്കെ വരും.

ഒരു ദിവസം കുളിയുടെ നിലവിളി കേട്ട്
പല്ലുതേപ്പ്  കുളിമുറിയുടെ വാതിൽ തുറന്നു.
വഴുക്കി വീണ കുളി നനഞ്ഞ് കുതിർന്ന്
ബക്കറ്റിനേയും കെട്ടിപ്പിടിച്ചിരിക്കുന്നു.
പല്ലുതേപ്പ് ആരോടും പറയാൻ പോയില്ല.
പരദൂഷണം പല്ലുതേപ്പിന് പറഞ്ഞ പണിയല്ല.

 ഉറക്കം വരാതെ ഉറങ്ങി

അപ്പുറത്തെ വീട്ടിലെ പാഷൻ ഫ്രൂട്ട് കരണ്ട്
കമ്പിയിൽ പിടിച്ച് പിടിച്ച് ഇപ്പുറത്തെ വീട്ടിൽ
വന്ന് പഴുത്ത ഒരു കായ തന്നു. ഇപ്പുറത്തെ
കോവക്ക വള്ളി മതിലു കയറി ഇറങ്ങി
ചെന്ന് അപ്പുറത്ത് ഒരു കൈ കോവക്ക കൊടുത്തു.
ഇവർ ഏത് രാജ്യത്തെ തൊഴിലാളികൾ എന്നോർത്ത് ഞാൻ
ഉറക്കം വരാതെ ഉറങ്ങി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here