രണ്ടു യുവ ഗായകർ മനോഹരമായ ഒാണപ്പാട്ടിലൂടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം സമാഹരിക്കുന്നു. സുചേതാ സതീഷും അജയ് ഗോപാലുമാണ് ഇങ്ങനെയൊരു ഉദ്യമവുമായി ഇറങ്ങിയിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അജയ് ഗോപാൽ, സബര്‍മതി കലാ സാംസ്കാരിക പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ആണ്. പുതിയ മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് വേണ്ടി പാട്ടെഴുതിയ ഇദ്ദേഹം അഭിമന്യു എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാനുള്ള ഒരുക്കത്തിലാണ്.
യു ട്യൂബിൽ അപ് ലോഡ് ചെയ്ത മഴയിലും മായാതൊരു ഒാണസ്മൃതി എന്ന ഗാനമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായിലെ അറിയപ്പെടുന്ന ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷാണ് ഗാനം നിർമിച്ചത്. ഇദ്ദേഹത്തിന്റെ മകളാണ് സുചേതാ സതീഷ്. ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന സുചേതാ സതീഷ് ഇതിനകം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പ്രളയ ബാധയുടെ ദൃശ്യങ്ങളോടെയാണ് ഗാനാവതരണം. ഒാർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുനത് സാജൻ കെ.റാം ആണ്. പാട്ട് വിലയ്ക്ക് വാങ്ങാൻ താൽപര്യമുള്ളവർക്ക് +971 55 585 2042 എന്ന നമ്പരിൽ ബന്ധപ്പെടാം.