സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം

0
372

കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2022ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ച്‌, കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ് വരെയുള്ള യുവ ശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിൽ പുരസ്കാരത്തിന് അപേക്ഷിക്കാം.

ഗവേഷണപുരസ്കാരങ്ങൾക്കുള്ള നോമിനേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 15 വരെ സമർപ്പിക്കാം. പുരസ്കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വർണപതക്കവും ലഭിക്കും. ഗവേഷണ പ്രോജക്ട് ചെയ്യുന്നതിന് അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കും.നിർദ്ദിഷ്ട മാതൃകയിൽ നാമനിർദ്ദേശങ്ങളും അനുബന്ധ രേഖകളും ഡയക്ടർ, സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് സാഹിത്യ – സാംസ്‌കാരിക രംഗത്തെ വാർത്തകൾ അയക്കാം : (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here