ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Yumurta (Egg)
Director: Semih Kaplanoğlu
Year: 2007
Language: Turkish
കവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്. പാതിരാത്രി തന്റെ കടയിലിരിക്കവെയാണ് തന്റെ ഗ്രാമത്തില്‍ നിന്നും ഫോണ്‍ വരുന്നത്. യൂസുഫിന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുവിട്ട യൂസുഫ് വീണ്ടും ഗ്രാമം സന്ദര്‍ശിക്കുന്നത് മാതാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ചടങ്ങുകളൊക്കെ കഴിഞ്ഞും കുറച്ചുദിവസം അവിടെ തങ്ങുന്ന യൂസുഫ് തന്റെ കഴിഞ്ഞുപോയ ജീവിതത്തിലെ ഒരുപാട് കഥാപാത്രങ്ങളെ വീണ്ടും കണ്ടുമുട്ടുന്നു. മുന്‍ കാമുകി, സുഹൃത്ത്, അങ്ങനെ പലരെയും. അക്കൂട്ടത്തിലൊരാളാണ് അയ്ല എന്ന പെണ്‍കുട്ടി. നാടുവിടുമ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്ന അയ്ല ഇപ്പോള്‍ ഒരു മുതിര്‍ന്ന, നഗരത്തില്‍ പോയി പഠിക്കണമെന്ന സ്വപ്നം കണ്ടുജീവിക്കുന്നൊരു യുവതിയാണ്. മാതാവ് നേര്‍ന്ന് പൂര്‍ത്തിയാക്കാനാവാത്തൊരു നേര്‍ച്ചയെക്കുറിച്ച് അയ്ല യൂസുഫിനോട് പറയുന്നു. ആദ്യമൊക്കെ പിന്നീടാവാം എന്ന നിലപാട് സ്വീകരിക്കുന്ന യൂസുഫ് പിന്നീട് അത് നടത്താന്‍ വേണ്ടി കുറച്ചുകൂടെ ഗ്രാമത്തില്‍ തങ്ങാന്‍ തീരുമാനിക്കുന്നു. ഈ നാളുകളില്‍ അയ്ലയുമായും യൂസുഫ് മാനസികമായി കൂടുതല്‍ അടുക്കുന്നു. ചുരുക്കത്തില്‍ യൂസുഫിന് പലവുരു ശ്രമിച്ചിട്ടും ഗ്രാമത്തില്‍ നിന്ന് മടങ്ങാന്‍ മനസുവരുന്നില്ല. ഈ വസ്തുതയാണ് സിനിമയുടെ ആധാരം. സംവിധായകന്റെ യൂസുഫ് ട്രിലജിയിലെ ആദ്യത്തെ സിനിമയാണ് യുമുര്‍ത്ത. തുടര്‍ന്ന് യൂസുഫിന്റെ ചെറുപ്പകാലവും ബാല്യവും പ്രദര്‍ശിപ്പിക്കുന്ന Süt (പാല്‍), Bal (തേന്‍) എന്നീ സിനിമകളും പുറത്തുവന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല