മൂന്നാമത് യെസ് പ്രസ് ബുക്‌സ് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
950

പ്രതിഭാ ശാലികളായ എഴുത്തുകാരെ കണ്ടെത്താനൊരുങ്ങി യെസ് പ്രസ് ബുക്‌സ്. ഇത് മൂന്നാം തവണയാണ് മികച്ച മലയാള നോവലിന് പുരസ്‌കാരം നല്‍കാനൊരുങ്ങുന്നത്. പതിനയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച കൃതികളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത ഡിടിപി ചെയ്ത രചനകളും പരിഗണിക്കും. പ്രമുഖ സാഹിത്യകാരന്മാരടങ്ങുന്ന ജൂറിയായിരിക്കും പുരസ്‌കാരാര്‍ഹമായ കൃതി തെരഞ്ഞെടുക്കുക. 2018 ഒക്ടോബര്‍ മാസം നടക്കുന്ന പൊതുചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

രചനകളുടെ മൂന്ന് കോപ്പികള്‍ 2018 ജൂലൈ 31 നകം ജോളി കളത്തില്‍, പബ്ലിക്കേഷന്‍ മാനേജര്‍,യെസ് പ്രസ് ബുക്‌സ്, പിബി നമ്പര്‍17, ഔഷധി ജംഗ്ഷന്‍, കോര്‍ച്ച് റോഡ്, പെരുമ്പാവൂര്‍-683 542 , എറണാകുളം എന്ന് വിലാസത്തില്‍ അയക്കണം. യെസ് പ്രസ് ബുക്‌സ് നോവല്‍ പുരസ്‌കാരം എന്ന് മത്സരത്തിനയക്കുന്ന കവറിന് പുറത്ത് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങള്‍ക്ക് : 9142577778, 0484 2591051

LEAVE A REPLY

Please enter your comment!
Please enter your name here