ജൂലൈ 16; ലോക പാമ്പ് ദിനം

0
235

(ലേഖനം)

ഉവൈസ് പി ഓമച്ചപ്പുഴ

ജൂലൈ 16 ലോകം പാമ്പു ദിനമായി ആചരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്താനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവാന്മാരാക്കാനും വേണ്ടിയാണ് ലോക വ്യാപകമായി പാമ്പുദിനം ആചരിക്കുന്നത്. ജന്തു ലോകത്തെ പ്രധാന വിഭാഗമായ ഉരഗ(Reptile)ങ്ങളില്‍ പെട്ടതാണ് പാമ്പുകള്‍. അവയുടെ ലോകം വൈവിധ്യമേറിയതും അത്ഭുതം നിറഞ്ഞതുമാണ്. ലോകത്താകെ 3500ലേറെ ഇനം പാമ്പുകളുണ്ട്. അവയില്‍ 600-ഓളം പാമ്പുകള്‍ക്കാണ് വിഷമുള്ളത്. കേരളത്തില്‍ 400- ലേറെ ഇനം പാമ്പുകള്‍ ഉണ്ടെങ്കിലും പത്തിനം പാമ്പുകള്‍ക്ക് മാത്രമേ വിഷ മുള്ളൂ.അതില്‍ തന്നെ രാജവെമ്പാല, ശങ്കുവരയന്‍, അണലി തുടങ്ങി ജീവന്‍ അപഹരിക്കാന്‍ ശേഷിയുള്ളത് അഞ്ച് ഇനങ്ങള്‍ക്കാണ്.

ഭക്ഷണ ശൃംഖല(Food chain)യില്‍ മനുഷ്യന്റെ മിത്രങ്ങളാണ് പാമ്പുകള്‍.ഭക്ഷണ ശൃംഖല മുറിയാതെ നിലനില്‍ക്കുന്നതിന് പാമ്പുകളുടെ സാന്നിധ്യം ആവശ്യമാണ്.എല്ലാ പാമ്പുകളും മാംസ ബുക്കുകളാണ്.തവള,എലി, ചെറുപക്ഷികള്‍, എന്നിവയെയാണ് മുഖ്യമായും പാമ്പുകള്‍ ഭക്ഷണത്തിന് ആശ്രയിക്കുന്നത്. പാമ്പുകള്‍ക്ക് ചെവികള്‍ ഇല്ലെങ്കിലും താടിയെല്ലിലെ അസ്ഥികള്‍ക്ക് വെള്ളത്തില്‍ നിന്നോ ഭൗമോപരിതലത്തില്‍ നിന്നോ ശബ്ദതരംഗങ്ങള്‍ പിടിച്ചെടുക്കാനാവും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ അവയുടെ കട്ടികൂടിയ തൊലി സ്വന്തമായി പൊഴിച്ചു കളയാനാവും.

പാമ്പുകള്‍ മനുഷ്യ സാന്നിധ്യം തീരെ ഇഷ്ടപ്പെടാത്ത ജീവികളാണ്. പാമ്പുകള്‍ക്ക് മനുഷ്യരെ പൊതുവേ ഭയമാണ്. ശാന്തമായി സഞ്ചരിക്കുക, വിശക്കുമ്പോള്‍ മാത്രം ഇര തേടുക, ഭക്ഷണശേഷം വിശ്രമിക്കുക എന്നിവയാണ് പാമ്പുകളുടെ രീതി.
മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ പാമ്പുകളെ ശല്യപ്പെടുത്തുമ്പോഴാണ് അവ പലപ്പോഴും ആക്രമിക്കുന്നത്. ഇരയാണെന്ന് തെറ്റുദ്ദരിച്ചും സ്വയം രക്ഷാര്‍ഥവുമാണ് പാമ്പുകള്‍ ആക്രമിക്കുന്നത്. ഫ്രഞ്ച് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് കാല്‍മെന്‍ വികസിപ്പിച്ചെടുത്ത ASV(Anti Snake Venum )യാണ് പാമ്പുകടിക്കെതിരെയുള്ള ചികിത്സാരീതിയായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പാമ്പുകടിയേറ്റവരെ സ്വയം ചികില്‍സിക്കുന്നതിനു പകരം പെട്ടെന്നു തന്നെ വിദഗ്ധരുടെ ചികില്‍സ ലഭ്യമാക്കണം. പാമ്പുകളുടെ ഇഷ്ട വാസസ്ഥലങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കരുതല്‍ സ്വീകരിച്ചും,നമ്മുടെ പരിസരങ്ങളില്‍ അവയുടെ വളര്‍ച്ചക്ക് സാഹചര്യം ഒരുക്കാതിരിക്കുകയാണ് വേണ്ടത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

LEAVE A REPLY

Please enter your comment!
Please enter your name here