പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി(74) മരിച്ച നിലയില്‍. പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂനെയിലെ തലേഗാവ് ദാഭാഡെയ്ക്ക് അടുത്താണ് നടന്‍ താമസിക്കുന്നത്. നടന്റെ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നാണ് എം ഐഡിസി പൊലീസ് സേറ്റഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് പരിശോധന നടത്തിയത്. തുടര്‍ന്ന് നടനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച് രണ്ട് ദിവസം പിന്നിട്ടുവെന്നാണ് വിവരം. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ എട്ട് മാസമായി രവീന്ദ്ര പൂനെയില്‍ തനിച്ച് താമസിക്കുകയാണ്. സീരിയല്‍ നടന്‍ ഗഷ്മീര്‍ മഹാജനിയാണ് മകന്‍.
70-80 കാലഘട്ടത്തില്‍ മറാത്തി സിനിമയിലെ നിറസാന്നിധ്യമായിരുന്ന രവീന്ദ്രയെ മറാത്തി സിനിമയിലെ വിനോദ് ഖന്ന എന്നായിരുന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ദുനിയാ കാരി സലാം(1979), മുംബൈ ചാ ഫൗസ്ദാര്‍ (1984), സൂഞ്ച്(1989), കലത് നകലത്(1990), ആറാം ഹറാം ആഹേ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. ‘ലക്ഷ്മി ചി പാവലെ’ എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്. 2015ല്‍ ‘കേ റാവു തുംഹി’എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല