ഭരതന്‍ പുരസ്‌കാരം പ്രിയദര്‍ശന്

0
134

തൃശ്ശൂര്‍: ഭരതന്‍ സ്മൃതി പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഇന്ത്യന്‍ സംവിധായകനുള്ള ഭരത് കല്യാണ്‍ സുവര്‍ണമുദ്രയാണ് പുരസ്‌കാരം. ഒരു പവന്‍ വരുന്നതാണ് സുവര്‍ണമുദ്ര. സംവിധായകരായ സിബി മലയില്‍, ജയരാജ്, സിദ്ധാര്‍ഥ് ഭരതന്‍, മാധ്യമ പ്രവര്‍ത്തകന്‍ എംപി സുരേന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 31 റീജണല്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഗായകന്‍ പി ജയചന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും. 30ന് വൈലോപ്പിള്ളി ഹാളില്‍ സ്മൃതി പൂജയും ഭരതന്‍ സിനിമകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എംപി സുരേന്ദ്രന്‍, സി വേണുഗോപാല്‍, അനില്‍ വാസുദേവ്, അഡ്വ. ഇ രാജന്‍, അനില്‍ സി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here