ഒവി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
146

പാലക്കാട്: ഒ വി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. നോവല്‍, ചെറുകഥാ സമാഹാരം, യുവകഥ എന്നീ മൂന്നു മേഖലകളിലാണ് പുരസ്‌കാരം. 2020 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നും ഇടയില്‍ ഒന്നാം പതിര്രായി പുറത്തിറങ്ങിയ നോവല്‍, കഥാസമാഹാരം എന്നിവ പരിഗണിക്കും. വിവര്‍ത്തന, ങ്ങള്‍ പരിഗണിക്കില്ല. പ്രസാധകര്‍ക്കോ വായനകാര്‍ക്കോ പുസ്തകം അയക്കാം. രണ്ടു കോപ്പി അയക്കണം. പ്രായപരിധിയില്ല. യുവകഥാ പുരസ്‌കാരത്തിന് 2023 ആഗസ്റ്റ് 31ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഡിടിപി ചെയ്ത കഥയുടെ രണ്ടു കോപ്പി അയക്കണം.

മികച്ച നോവലിനും കഥാ സമാഹാരത്തിനും 25000 രൂപയും പുരസ്‌കാരഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥയ്ക്ക് 10,000 രൂപയും പുരസ്‌കാരഫലകവും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. സെപ്തംബര്‍ 30നകം സെക്രട്ടറി, ഒവി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശേരി പോസ്റ്റ്, പാലക്കാട് 678701 എന്ന വിലാസത്തില്‍ കൃതികള്‍ ലഭിക്കണം. ഇ-മെയില്‍: ovijayansmarakam@gmail.com. വിശദവിവരങ്ങള്‍ക്ക്: 9447360097, 9447319967


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here