“..കല സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമായി ഉപയോഗിക്കാറുണ്ട്. പക്ഷെ, അതിന് വേണ്ടി മാത്രമുള്ളതാണ് കല എന്ന് തെറ്റിധരിക്കരുത്…”. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ ശ്രീനിവാസ് ശാന്തയുടെ വാക്കുകള്‍.
കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച് 13 ന് തുടങ്ങിയ ശ്രീനിവാസിന്‍റെ ചിത്രപ്രദര്‍ശനത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിച്ചത് പ്രശസ്ത ജലച്ചായ ചിത്രകാരന്‍ സധു അലിയൂര്‍ ആയിരുന്നു. ശനിയാഴ്ച്ച ആയിരുന്നു സമാപനം. അഞ്ച് ദിവസങ്ങള്‍ കൊണ്ട് ഒട്ടേറെ പേര് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ എത്തി.
മനസ്സിന്‍റെ ഉള്ളിലെ അടങ്ങാത്ത സഞ്ചാര തൃഷ്‌ണയാണ് പ്രദര്‍ശനത്തിന്‍റെ പ്രമേയം. ശ്രീനിവാസ് നടത്തിയ യാത്രകളും അവിടങ്ങളിലെ നേര്‍കാഴ്ചകളുമാണ് അദ്ദേഹം ജലച്ചായം ഉപയോഗിച്ചു പകര്‍ത്തിയത്. കഥ പറയുന്നുണ്ട് ഓരോ ചിത്രങ്ങളും ഒരുപാട്.
ചിത്രത്തിന്‍റെ പിന്നിലെ അര്‍ത്ഥങ്ങളും എന്ത് സംഭാവനയാണ് സമൂഹത്തിന് ഇത് നല്‍കുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ സന്ദര്‍ശകരില്‍ പലരും ആവര്‍ത്തിച്ച് ചോദിക്കുന്നതാണ് ശ്രീനിവാസിനെ സങ്കടപെടുത്തിയത്.
“….തന്‍റെ ചിത്രങ്ങള്‍ ഓരോന്നും താന്‍ നടത്തിയ യാത്രകളില്‍ നിന്നുള്ളതാണ്. കല ദൈവികമാണ്. സ്നേഹമാണ്. സ്വാതന്ത്ര്യം ആണ്. ആത്യന്തികമായി അവ ആസ്വദിക്കാനുള്ളതാണ്. ചിത്രകാരന് ആനന്ദം നല്‍കുന്നതാണ് രചനകള്‍ ഓരോന്നും. ശേഷം, അത് പ്രദര്‍ശിപ്പിക്കുമ്പോള്‍ കാഴ്ചക്കാരനും സന്തോഷം നല്‍ക്കുന്നു. ഇതാണ് കലയുടെ പ്രാഥമിക ലക്ഷ്യം….”
ശ്രീനിവാസ് ശാന്ത ആത്മ ഓണ്‍ലൈനോട് പങ്കുവെച്ചു.