കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ ‘ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം’ എന്ന മുഖ്യ പ്രമേയത്തില്‍ 3 ദിവസത്തെ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11,12, 13 തീയ്യതികളില്‍ കാലിക്കറ്റ് യൂനിവേര്‍സിറ്റി ക്യാമ്പസില്‍ വെച്ചാണ് പരിപാടി.
പ്ലസ് ടുവിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 3 നു മുമ്പ് പേര് റെജിജിസ്റെർ ചെയ്യേണ്ടതാണ്. ബയോഡാറ്റയും സ്വന്തമായി എഴുതുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്ത ഒരു രചനയും സഹിതം ബഷീർ ചെയർ, കോഴിക്കോട് സർവകലാശാല PO, എന്ന വിലാസത്തിൽ തപാലിലോ , basheerchair@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയോ അയക്കാം. തെരഞ്ഞെടുക്കുന്ന 35 വിദ്യാർത്ഥികൾകാണു പ്രവേശനം. ഏപ്രില്‍ 3 ന് മുമ്പ് അപേക്ഷിക്കണം.