കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിനോയ് വരകിലിന്‍റെ ‘വിശുദ്ധ കേളൻ’ എന്ന നോവൽ കവി പി.കെ ഗോപി സുപ്രഭാതം മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഐസക് ഈപ്പൻ അധ്യക്ഷത വഹിച്ചു. വംശബോധത്തിന്‍റെ ഇതിഹാസമാണ് ‘വിശുദ്ധ കേളൻ’ എന്ന് ഐസക് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സ്വത്വബോധതിന്റെ ഗരിമയും വലിമയും പ്രതിപാദിക്കുന്നതിന് പുറമെ അദ്ധ്വാനത്തിന്‍റെ മഹത്വം പ്രകാശിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ നോവലിൽ ഉണ്ട്. ജാത്യാതീതമായ മാനസിക കാഴ്ചപ്പാട് ഈ നോവലിന്‍റെ മറ്റൊരു മുഖാവരണമാണെന്ന് പി കെ ഗോപി പറഞ്ഞു. കേൾക്കേണ്ടവനും അറിയേണ്ടവനുമായ കഥാപാത്രമാണ് കേളൻ എന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഡോക്ടർ രാധാകൃഷ്ണൻ ഇളയിടത്ത് പറഞ്ഞു. പി കെ പാറക്കടവ്, പി പി ശ്രീധരനുണ്ണി, ലിപി അക്ബറും എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.