പേരാമ്പ്ര: കഴിഞ്ഞ അഞ്ച് ദിവസമായി സി. കെ. ജി മെമ്മോറിയല്‍ കോളേജില്‍ വെച്ച് നടക്കുന്ന കലോത്സവ മാമാങ്കത്തിന് തിരശ്ശീല. വാശിയേറിയ മത്സരങ്ങള്‍ നടന്ന കലാപോരാട്ടത്തിൽ സെന്റ്. ജോസഫ് കോളേജ് ദേവഗിരി കിരീടം നിലനിര്‍ത്തി. 232 പോയിന്റുമായി ദേവഗിരി ഒന്നാമതെത്തിയപ്പോള്‍, രണ്ടാം സ്ഥാനം നേടിയ ഫാറൂഖ് കോളേജിന് 186 പോയിന്‍റ് നേടാനേ സാധിച്ചുള്ളൂ. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 126 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 2000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ചു. ഫാറൂഖ് കോളേജിലെ വിവേക് കലാപ്രതിഭയായി. ദേവഗിരി കോളേജിലെ ഉമാ ഭട്ടതിരിപ്പാടാണ് കലാതിലകം. ദേവഗിരി കോളേജിലെ തന്നെ ശീതള്‍ ചിത്രപ്രതിഭയായും പ്രിയാ കാവേരി സാഹിത്യപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
പോയിന്റ് പട്ടിക കാണാം:
ഫോട്ടോ കടപ്പാട്: https://www.facebook.com/bzone2k19/