മറ്റാരുടെയോ പല്ലാണ് വായ

0
285
vimeesh-maniyur

കവിത

വിമീഷ് മണിയൂർ

വീടിന്റെ രണ്ടാം നിലയിൽ
വാഷ്ബേസിനു മുമ്പിൽ നിന്ന്
തേക്കുന്നത് പോലല്ല
മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.

മുറ്റത്ത് നിൽക്കുമ്പോൾ
മുറ്റത്തോളം പോന്ന പറമ്പാണത്
ഒരോ പല്ലും ഓരോ ചെടിയാണ്
മുക്കും മൂലയുമാണ്
അതിന്റെ ഇലയും നിറവും നിലവും
വെവ്വേറെയാണ്
തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്.
നാവു പോലൊരാൾ ചൂലുപോലെ
അനങ്ങാതെ മിറ്റം ചാരുന്നുണ്ട്
വേറെയും വായും പല്ലുമുണ്ടെന്ന്
അയൽക്കാരൻ വന്ന് മിണ്ടുന്നുണ്ട്.

വാഷ്ബേസിനു മുമ്പിൽ അങ്ങനെയല്ല
മറ്റാരുടെയോ പല്ലാണ് വായ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here