ബഹുസ്വരത എന്ന വഴി

0
266
vimeesh-maniyoor-athmaonline-the-arteria

വിമീഷ് മണിയൂർ

പുസ്തകങ്ങളോളം വായിക്കുന്നവർക്ക് കൂട്ടിരിക്കുന്നുണ്ട് ഓൺലൈൻ ആഴ്ച/ മാസ /പ്പതിപ്പുകളും. അക്കൂട്ടത്തിൽ ആർട്ടേരിയ വലിയ പ്രതീക്ഷ നൽകുന്ന സൈബർ തണലിടങ്ങളിലൊന്നാണ്. അനിശ്ചിതത്വങ്ങളുടെ കാലത്തും മുടക്കമില്ലാതെ, വൈവിദ്ധ്യമാർന്ന എഴുത്തുകളുമായ് വായിക്കുന്നവരിലേക്കെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ ആർട്ടേരിയയുടെ ബഹുസ്വരമാർന്ന അൻപത് ലക്കങ്ങൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഈടുവെപ്പാണ്. കവിതയായും കഥയായും ആർട്ടേരിയയുടെ ഭാഗമാവാൻ പല തവണ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ട്രോൾ കവിതകളുടെ ഒരു സീരീസും ഇപ്പോൾ പ്രസിദ്ധീകരിച്ചുവരുന്നു. തുറന്ന മനസ്സോടെ എല്ലാതരം എഴുത്തുകളെയും നോക്കിക്കാണുന്ന നിലപാട് തന്നെയാണ് ആർട്ടേരിയയെ വ്യത്യസ്തമാക്കുന്നത്. ജീവിതം തന്നെ പ്രതിരോധമാവുന്ന ഒരു കാലത്ത് വീണുപോവുന്ന മനുഷ്യർക്ക് ഭാഷയിലൂടെ കൂട്ടിരിക്കാൻ ഇത്തരം ശ്രമങ്ങൾ തുടർന്നേ മതിയാവൂ .

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here